൧൧൬ രഘുവംശചരിത്രം ന, മഹേന്ത്രപർവ്വതം തന്നെ അകമ്പടി പോകുന്നു വോ എന്നു തോന്നും. വില്ലാളികളിൽ മുമ്പനും, ക യ്യൂക്കുള്ളവനും ആയ ഇദ്ദേഹത്തിന്നു രണ്ടുകൈകളി ലും ഞാൺതഴമ്പുണ്ട്. അവ കണ്ടാൽ തടവുകാരാ ക്കി പിടിക്കപ്പട്ട ശത്രുശ്രീകളുടെ കണ്ണിൽ നിന്ന് അഞ്ജനമലിഞ്ഞൊഴുകിയ കണ്ണീരാൽ ഉണ്ടായ പാ ടുകളാണൊ എന്നു തോന്നും. തന്റെ രാജധാനി യിൽ കിടന്നുറങ്ങുന്ന ഇദ്ദേഹത്തെ ഗംബീരമായി ഇര ഇരമ്പത്താൽ പ്രഭാതതൂർയ്യധ്വനിയെ കേൾക്കാതാക്കു ന്നതും, മാളികമുകളിലെ വാതായനങ്ങളിൽക്കൂടി നോക്കിക്കാണാവുന്ന തിരമാലകളോടുകൂടിയതും ആയ സമുദ്രംതന്നെ ഉണർത്തുന്നു. നീ ഇദ്ദേഹ ത്തോടുകൂടെ കരിമ്പനത്തോട്ടങ്ങളിൽ നിന്നുള്ള കള കള ശബ്ദത്തോടുകൂടിയ കടൽകരകളിൽ, ദ്വിപാന്ത രങ്ങളിൽനിന്നു ലവംഗപുഷ്പങ്ങളുടെ വാസനയോടു കൂടി വരുന്ന കാറ്റേറ്റുകൊണ്ടു ക്രീഡിച്ചാലും".
സ്‌പൃഹണീയമായ സൌന്ദർയ്യമുള്ള ആ വിദ
ർഭരാജസോദരി ഇപ്രകാരം സുനന്ദയാൽ പ്രലോഭി തയായെങ്കിലും, നീതിയാൽ ആകർഷിക്കപ്പെട്ടാലും ലക്ഷ്മി ദൈവാനുകൂല്യമില്ലാത്തവനിൽനിന്ന് എന്ന
പോലെ, ആ രാജാവിൽനിന്നു പിന്തിരിഞ്ഞു. അ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.