താൾ:Raghuvamsha charithram vol-1 1918.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

111

ആറാമദ്ധ്യായം

നീണ്ടും, മാർ വിരിഞ്ഞും, അര കുടുങ്ങിയും ഇരിക്കു ന്ന ഇദ്ധേഹം, ത്വഷ്വിനാൽ ചാണക്കല്ലിന്മേൽ കയറ്റി പണിപ്പെട്ടുചാണയ്ക്കു വെച്ചെടുക്കപ്പെട്ട സൂർയ്യദേവനൊ എന്നു തോന്നുംവണ്ണം ശോഭിക്കുന്നു. ശക്തിത്രയസമ്പന്നനായ ഇദ്ധേഹത്തിന്റെ യാത്ര കളിൽ, അഗ്രഗാമികളായ കുതിരകളാൽ പുറപ്പെ ടുവിക്കപ്പെട്ടപൊടിപടലങ്ങൾ സാമാന്തരാജാക്ക ന്മാരുടെ കിരീടങ്ങളുടെ പ്രഭകളെ നശിപ്പിക്കുന്നു. മഹകാളക്ഷേത്രസ്ഥാനായ ചന്ദമൌലിയുടെ സ മീപത്തിങ്കൽ പാർക്കുന്ന ഇദ്ധേഹം കറുത്ത പക്ഷ ത്തിൽ പോലും പ്രിയമാരോടുകൂടി നിവുള്ള രാത്രിയുടെ പ്രഥമയാമങ്ങളെ അനുഭവിക്കുന്നു. അല്ലയോ രംഭോരു! യുവാവായ ഈരാജാവിനോ ടുകൂടി സിപ്രാദിൽ കൂടി വരുന്ന കാറ്റേറ്റ് ഇളകികൊണ്ടിരിക്കുന്ന ഉദ്യാനസമൂഹങ്ങളിൽ ക ളിപ്പാനായിക്കൊണ്ടു നിന്റെ മനസ്സിൽ ആഗ്രഹ മുണ്ടോ?"

ബന്ധുക്കളാകുന്ന താമരപ്പൂക്കളെ സന്തോഷി പ്പിക്കുന്നവനും പ്രതാപംകൊണ്ടു ശത്രുക്കളാകുന്ന പങ്കങ്ങളെ ശോഷിപ്പിക്കുന്നവനും ആയ അവങ്കൽ,

സൂർയ്യങ്കൽ ആമ്പലലന്നപോലെ സൌകുമാർയ്യമേറി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/131&oldid=167798" എന്ന താളിൽനിന്ന് ശേഖരിച്ചത്