താൾ:Raghuvamsha charithram vol-1 1918.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

110

രഘുവംശചരിത്രം

ണെങ്കിലും ഇദ്ധേഹം ഇന്ദ്രപദത്തെയാണ് അനു ഭോഗിക്കുന്നത്. ഇദ്ധേഹം ശത്രുവിലാസിനിമാരുടെ സ്തനങ്ങളിൽ ഉണ്ടായിരുന്നസുത്തുമാലകളെ നീക്കി ആസ്ഥാനത്ത് അവരുടെ ബാഷ്പകണങ്ങളാകുന്ന ചരടില്ലാത്ത മുത്തുമാലകൾ സമ്മാനിക്കുകയാണു ചെയ്തത്. സ്വഭാവേന പരസ്പരവിരോധത്തോടുകൂ ടിയ സരസ്വതിയും ലക്ഷ്മിയും ഇദ്ധേഹത്തിങ്കൽ ഒ രുമിച്ചു പാർക്കുന്നു. സത്യപ്രിയമായ വാക്കുകൊ ണ്ടും കാന്തികൊണ്ടും അവർക്കു മൂന്നാമത്തവളാ യിരിക്കുവാ, ഹേ കല്യാണി! നീതന്നെയാണ് യോഗ്യത തികഞ്ഞവ".

അപ്പോൾ കന്യക അംഗരാജാങ്കൽ‌‌‌‌‌ നിന്നു ക ണ്ണെടുത്ത് തന്റെ സഖിയോടു 'പോവുക' എന്നു പറഞ്ഞു. അദ്ദേഹം കാമ്യനല്ലായ്തയാലല്ല, അവൾ ക്കുനല്ലവണ്ണം നോക്കികാണ്മാൻ കഴിയാഞ്ഞിട്ടുമ ല്ല. ലോകം ഭിന്നരുചിയാണല്ലൊ. അതിന്നുശേഷം പ്രതിഹാരരക്ഷിയായ സുനന്ദ, ശത്രുക്കൾക്ക് ആക്ര മിക്കാൻ കഴിയാത്തവനും ഉദിച്ചുയർന്ന ചന്ദ്രനെ പ്പോലെ കാന്തിമാനും ആയ മറ്റൊരു രാജാവി നെ ഇന്ദുമതിക്കു കാണിച്ചുകൊടുത്തു.

"ഇദ്ധേഹം അവന്തിനാഥനാണ് . കൈകൾ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/130&oldid=167797" എന്ന താളിൽനിന്ന് ശേഖരിച്ചത്