താൾ:Raghuvamsha charithram vol-1 1918.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാളിദാസനും

രഘുവംശകാവ്യവും 

മഹാകവി കാളിദാസരുടെ ജീവകാലത്തെപ്പറ്റി പൌരസ്ത്യരും പാശ്ചാത്യരുമായ ചരിത്രജ്ഞന്മാർ പലപ്രകാരത്തിൽ നിരൂപണം ചെയ്തു പല അഭിപ്രായങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ ജന്മഭൂമി മാളവദേശത്താണെന്നും അധികകാലം അദ്ദേഹം പാർത്തത് ഉജ്ജയിനിയിലാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.അദ്ദേഹത്തിന്റെ വക ഋതുസംഹാരം മുതലായ കാവ്യങ്ങളിലുള്ള വർണ്ണനകൾ നോക്കിയാൽ മാളവദിക്കിനെപ്പറ്റി അദ്ദേഹത്തിന്നു വളരെ അറിവുണ്ടായിരുന്നുവെന്നും മേഘസന്ദേശത്തിൽ ഉജ്ജയിനിയെപ്പറ്റി പ്രത്യേകപ്രതിപത്തിയോടെ വർണ്ണിച്ചുകാണുന്നതുകൊണ്ട് അദ്ദേഹം ഉജ്ജയിനിയിൽ പാർത്തിട്ടുണ്ടായിരുന്നുവെന്നും ഊഹിക്കുന്നു.ജീവിതകാലം ക്രിസ്താബ്ദം 6-)൦ നൂറ്റാണ്ടിലാണെന്ന് അധികം പേർ അഭിപ്രായ പ്പെടുന്നുണ്ട്.ഭോജരാജാവിന്റെ സദസ്സിൽ കാളിദാസൻ പ്രധാനപ്പെട്ട ഒരു കവിയായിരുന്നുവെന്നു പല ഐതീഹ്യങ്ങളുമുണ്ട് . എന്നാൽ പരേതനായ അപ്പാശാസ്ത്രികൾ എന്ന വി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/13&oldid=167796" എന്ന താളിൽനിന്ന് ശേഖരിച്ചത്