108
സുനന്ദാ വചനം.
അനന്തരം എല്ലാ രാജാക്കൻമാരുടായും വശ വൃത്തത്തെ അറിയുന്നവളും പുരുഷന്മാരെപ്പോലെ സാമർത്യമുള്ളവളും വാതിൽ കാക്കുന്നവളുമായ സുനന്ദ രാജകുമാരിയെ ആദ്യം മഗധരാജാവിന്റെ അടുക്കൽ കൊണ്ടുപോയിട്ട് ഇങ്ങിനെ പറഞ്ഞു.
“ശരണാഗതന്മാരുടെ രക്ഷിതാവായി, ഗംഭീരസ്വഭാവനായി, പരന്തപനെന്നു യഥാർത്ഥനാമാവായിരികുന്ന ഇദ്ദേഹം മഗധരാജാവാണ്. മറ്റുരാജാക്കന്മാർ എത്രയോ ആയിരം ഉണ്ടങ്കിലും, ഭൂമിയിൽ ഇദ്ദേഹം ഒരാൾ മാത്രമേ ഒരു നല്ല രാജാവൊള്ളുവെന്നാണു പറയേണ്ടത്. നക്ഷത്രങ്ങളും ഗ്രഹങ്ങളും നിറഞ്ഞിരിക്കുന്നതാണങ്കിലും ചന്ദ്രനില്ലങ്കിൽ രാത്രി വെളിച്ചമുള്ളതാകുന്നില്ലല്ലോ. ഈരാജാവ് അവിച്ഛിന്നമായിയാഗങ്ങൾ അനുഷ്ഠിച്ച്, എപ്പോഴും ദേവേന്ദ്രനെ വിളിച്ചുവരുത്തിക്കൊണ്ടേയിരിക്കും. ഇതു കാരണംവിരഹിവിയായ ശചീദേവിയുടെ വിളറിയ ഗണ്ഡപ്രദേശത്തു തൂങ്ങികിടക്കുന്ന കുറുനിരകളിൽ വളരേകാലം മന്ദാരപുഷ്പങ്ങൾ ചൂടുവാൻ ഇടവന്നില്ല. വരി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.