താൾ:Raghuvamsha charithram vol-1 1918.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൩ അഞ്ചാമദ്ധ്യായം നസ്ഥലത്തെ ഉപേക്ഷിക്കുന്നു. അല്ലയോ വനജാ ക്ഷ! ദീർഗ്ഘമായ പടമണ്ഡപങ്ങളിൽ കെട്ടപ്പെട്ടതും വനായുദേശങ്ങളിൽ ജനിച്ചതും ആയ ഈ കുതിര കൾ ഉറക്കമുപേക്ഷിച്ചിട്ടു മുമ്പിൽ ആസ്വദിപ്പാൻ വെച്ചുകൊടുത്തിട്ടുള്ള ഇന്തുപ്പിന്റെ കഷ്ണങ്ങളെ വാ യിലെ പുകകൊണ്ടു കറുപ്പിക്കുന്നു. വാടിയ പു ത്തീരുന്നു. വിളക്കുകൾ രശ്മിമണ്ഡലത്തിന്റെ പ്ര കാശത്തോടു വേർപെട്ടുമിരിക്കുന്നു. അത്രയുമല്ല, മഞ്ജുവാക്കായി ഈ കൂട്ടിൽ കിടക്കുന്ന തത്ത അങ്ങ യുടെ ഉണർച്ചയ്ക്കായി ഞങ്ങൾ പറയുന്ന വാക്കിനെ ആവർത്തിച്ചു പറയുന്നു.

         ഇപ്രകാരം വന്ദിപുത്രന്മാരുടെ വാക്കുകേട്ടു വേ

ബ്ദിക്കുന്ന അരയന്നങ്ങളാൽ ഉണർത്തപ്പെട്ട 'സുപ്രതീ ക'മെന്ന ദിഗ്ഗജം ഗംഗയുടെ മണൽപ്രദേശത്തെ എന്നപോലെ കിടക്കയെ വിട്ടു പിരിഞ്ഞു. അതിന്നു ശേഷം മനോഹരമായ അക്ഷിപക്ഷ്മങ്ങളോടുകൂടിയ അജൻ ശാസ്ത്രവിധിപ്രകാരം സ്നാനാദ്യനുഷ്ഠാനങ്ങ ളൊക്കയും കഴിഞ്ഞിട്ട് ഉചിതമായ വസ്ത്രാഡംബ രങ്ങൾ ധരിച്ചു സ്വയംവരത്തിന്നായിരിക്കുന്നു രാജാ

ക്കന്മാരുടെല സഭയിലേക്കു പോയി.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/123&oldid=167790" എന്ന താളിൽനിന്ന് ശേഖരിച്ചത്