താൾ:Raghuvamsha charithram vol-1 1918.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഞ്ചാമദ്ധ്യായം -൧൦൧-

സംസാരിക്കുന്നവരും ആയ വന്ദികുമാരന്മാർ ഉഷ സ്സിങ്കൽ സ്തുതിച്ചു പള്ളിക്കുറുപ്പുണർത്തി.

       അല്ലയോ   ബുദ്ധിമാന്മാരിൽവെച്ചു    ശ്രേഷ്ഠ

നായുള്ളോവെ! രാത്രി കഴിഞ്ഞു; എഴുനീററാലും. ബ്രഹ്മാവു ജഗത്തിന്റെ ഭാരം രണ്ടായി പകുത്തിരി ക്കയാണ്. അതിൽ ഒന്ന് അങ്ങയുടെ അച്ഛൻ നിദ്രകൂടാതെ (ജാഗ്രതയോടെ) വഹിക്കുന്നു. രണ്ടാ മത്തെ ഭാഗം അങ്ങുന്നാണ് വഹിക്കേണ്ടത്. നി ദ്രാവശനായ ഭവാങ്കലുള്ള അനുരാഗത്തെപ്പോലും അപേക്ഷിക്കാത്തവളായ മഹാലക്ഷ്മി,ഈർഷ്യാക ഷായിതയായ അബലയെപ്പോലെ രാത്രിയിൽ യാവനൊരുത്തനുമായി വിനോദിച്ചിരുന്നുവോ ആ ചന്ദ്രൻ അസ്തമിക്കാറായിട്ട് അങ്ങയുടെ മുഖത്തി ന്റെ കാന്തിയെ ഉപേക്ഷിക്കുന്നു. അതുകൊണ്ടു, മനോഹരമായ സമകാലത്തിലുള്ള ഉന്മിഷിതം കൊണ്ട് ഉള്ളതിൽ ഇളകിയിരിക്കുന്ന കറുത്ത മിഴി യോടുകൂടിയ അങ്ങയുടെ കണ്ണും,ഉള്ളിൽ ഇളകിയി രിക്കുന്ന വണ്ടോടുകൂടിയ താമരപ്പൂവും താമസംകൂടാ തെ അന്യോന്യസാദൃശ്യത്തെ പ്രാപിക്കുമാറാകട്ടെ. പ്രഭാതവായു , സ്വാഭാവികമായ അങ്ങയുടെ മുഖ

മാരുതന്റെ സൌരഭ്യത്തെ അന്യവസ്തുവിൽനിന്നു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/121&oldid=167788" എന്ന താളിൽനിന്ന് ശേഖരിച്ചത്