താൾ:Raghuvamsha charithram vol-1 1918.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

100

രഘുവംശചരിത്രം

നെ ഗൃഹാധിപതിയെന്നും സംശയിക്കത്തക്കവണ്ണം സല്ക്കരിക്കുകയും ചെയ്തു. രഘുവിന്റെ പ്രതിനിധി യായ അജ, പ്രണതന്മാരായിരിക്കുന്ന വിദർഭ ന്റെ ഉദ്യോഗസ്ഥന്മാർ കാണിച്ചുകൊടുത്തതും, പുരോഭാഗത്തിങ്കൽ അലങ്കരിക്കപ്പെട്ട ഒരിടത്തു പൂ ർണ്ണകുംഭം വെച്ചിട്ടുള്ളതും, മനോഹരവും, പുതിയ തും ആയ രാജഗൃഹത്തെ മദനൻ യൌവനെത്തെ എന്നപോലെ അലങ്കരിച്ചു.

പ്രവാതവർണ്ണനം

സ്വയംവരം കാരണമായിനാനാദേശങ്ങ ളിനിന്നും രാജാക്കന്മാരെ ആകർഷിച്ചവളും മനോ ഹരയം ശ്രേഷ്ഠയുമായ ഇന്ദുമതിയെ ലഭിപ്പാൻ ഇ ച്ഛയോടുകൂടിയ അജന്ന്, ഭാവാവബോധത്താൽ ക ലുഷഹൃദയയായദയിത്തയെപ്പോലെ രാത്രിയിൽ നിദ്ര വളരെക്കഴിഞ്ഞിട്ടേ നേത്രങ്ങൾക്കു നേരെ വ ന്നുള്ളു. കർണ്ണഭ്രഷണങ്ങൾകൊണ്ട് അമർക്കപ്പെട്ട പുഷ്ടിയുള്ള തോളുകളോടുകൂടിയും, വിരിച്ച വസ്ത്ര ത്തിൽ ഉരഞ്ഞു ഒട്ടൊട്ടു മാഞ്ഞു ശിഥിലമായ കുറി ക്കൂട്ടുകളോടുകൂടിയും ഇരിക്കുന്ന പ്രബോധവാനായ

അജനെ സമവയസ്സുകളും ശബ്ദാർത്ഥഭംഗിയോടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/120&oldid=167787" എന്ന താളിൽനിന്ന് ശേഖരിച്ചത്