Jump to content

താൾ:Raghuvamsha charithram vol-1 1918.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

98

രഘുവംശചരിത്രം

ന്റേയും സംബന്ധംകൊണ്ടാണല്ലോ ചൂടുണ്ടാകുന്നത് ; തണുപ്പാണ് അതിന്റെ സ്വഭാവം. 'ഇക്ഷ്വാകുവംശജനായ അജൻ എന്നാണോ ലോഹമുഖംസ്ത്രംകൊണ്ട നിന്റെ മസ്തകത്തെ പിളിർക്കുന്നത് അന്നു നീ നിന്റെ പൂർവ്വരൂപത്തോടു ചേരു'മെന്നു ആതപോനിധി എന്നോടു പറഞ്ഞു. അങ്ങയുടെ ദർശനം ഞാൻ വളരെ കാലമായി പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നതാണ് . ബലവാനായിരിക്കുന്ന അങ്ങുന്ന് എനിക്കു ശാപമോചനംവും വരുത്തിതന്നു. ഇനി ഞാൻ അങ്ങയ്ക്കു പ്രത്യുപകാരം ചെയ്യാതെ ഇരുന്നാൽ എന്റെ സ്വസ്ഥാനപ്രാപ്തി വ്യർത്ഥമായിപ്പോകും. അല്ലയോ സ്നേഹിതാ! പ്രയോഗം, സംഹാരം ഇതുകൾക്കു രണ്ടിന്നും വെവ്വേറെ മന്ത്രങ്ങളുള്ളതും ഗാന്ധർവ്വവും സമേഹനമെന്നും പ്രസിദ്ധവുമായ എന്റെ അസ്ത്രത്തെ അങ്ങ് സ്വീകരിച്ചാലും. ഈ അസ്ത്രത്തിനുള്ള പ്രത്യേകഗുണം ശത്രുക്കളെ മോഹിപ്പിക്കുക മാത്രമാകെകൊണ്ട് പ്രയോക്താവിന്നു ഹിംസ എന്ന ദോശം ഉണ്ടാവില്ലെനനു മാത്രമല്ലാ വിജയം തീർച്ചയായും ഉണ്ടാവുകയും ചെയ്യും. അങ്ങു ലജ്ജികേണ്ടതില്ല, അങ്ങുന്ന് എന്നെ പ്രഹരിച്ചു; ശരി എന്നാലും ഒരു മുഹൂത്തനേരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/118&oldid=167785" എന്ന താളിൽനിന്ന് ശേഖരിച്ചത്