88
തിർ കൊയെടുത്തതിന്നുശേഷം തണ്ടുമാത്രം ശേ ഷിചത്ച്ചു നില്ക്കുന്ന വരിനെല്ലുപോലെ ശോഭിക്കുന്നു. സാർവ്വഭൌമനായ അങ്ങുന്നു യാഗം ചെയ്ത് അകിഞ്ചനനായതു യുക്തമായിട്ടുണ്ട്. ദേവ ന്മാർ ക്രമേണ പഠനം ചെയ്തയാൽ ചന്ദ്രന്നുണ്ടാവു ന്ന കലാക്ഷയം വൃദ്ധിയെക്കാൾ അധികം ശ്ലാഘ്യ മാണല്ലോ.* അതുകൊണ്ട്, അനന്യകാർയ്യലായ ഞാൻ അപരങ്കൽനിന്നു ഗുരുദക്ഷിണയ്ക്കാവശ്യമായ ധനം സംമ്പാദിപ്പാൻ യന്തം ചെയ്തുകൊള്ളാം. അ ങ്ങയ്ക്കു മംഗളം ഭവിക്കട്ടെ. ഉള്ളിൽ ജലമില്ലാത്ത ശരൽ കാലമേധലത്തോടു ചാതകപക്ഷിപോലും യാ ചിക്കാറില്ല.
ഇത്രമാത്രം പറഞ്ഞ് മടങ്ങിപ്പോവാൻ പുറ പ്പെട്ട കൌണ്ടു ചോദിച്ചു:_ "ഹേ വിദ്വൻ! നിന്തിരുവ ടി ഗുരുദക്ഷിണ ചെയ്യേണ്ടദ്രവ്യം എന്താണ് ,എ
- ചന്ദ്രന്റെ കലകളെ കൃഷ്ണപക്ഷത്തിൽ പ്രതിപദം
മുതൽ അഗ്നി, സൂർയ്യൻ ഇത്യാദി ദേവന്മാർ പാനം ചെയ്ത യാലാണ് കലാകായമുണ്ടാകുന്നതെന്നു ആഗമമുണ്ട്. ക്ഷീ ണകലനായ ചന്ദ്രനെയാണ് ജനങ്ങൾ ബഹുമാനിക്കു
ന്നത്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.