താൾ:Raghuvamsha charithram vol-1 1918.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

83

നാലാമധദ്ധ്യായം

കളെ ഛത്രശൂന്യങ്ങളായിരിക്കുന്ന രാജാക്കന്മാരുടെ ശിരസ്സുകളിൽ വ്യാപിപ്പിച്ചുകൊണ്ട് സ്വസ്ഥാനത്തിലേക്ക് മടങ്ങി. ഇതിനു ശേഷം രഘു, തനിക്കള്ള സർവ്വാസ്ഥവും ദക്ഷിണചെയ്യേണ്ടതായ വിശ്വജിത്ത് എന്ന യാഗവും ചെയ്തു . സജ്ജനങ്ങൾ സമ്പാഹിക്കുന്നതെല്ലൊം , മേഘങ്ങൾ ജലത്ത എന്ന പോലെ ദാനം ചെയ്യാനായിട്ടുമാത്രമാണല്ലോ. ഈ യാഗം കഴിഞതിനുശേഷം സചിനസഖനം രഘു വലുതായ സൽക്കാരങ്ങൾ ചെയ്തു പരാജയം കൊണ്ടു രാജാക്കന്മാർക്കുണ്ടായ കുണിതം തീർക്കുകയം , വളരെക്കാലമായി വിരഹദുഖം അനുഭനിക്കുന്ന അന്തപുരസ്രീകോടുകൂടിയ ആ രാജാക്കന്മാരെ അവരവരുടെ പുരങ്ങളിലേക്ക് യാത്രയയക്കകയും ചെയ്തു .ആ രാജാക്കന്മാരാകട്ടെ , ധ്വജകലിശാതപത്രരേഖകളോടുകൂടിയ സർവ്വഭൗമനായ രഘുവിന്റെ പാദങ്ങളിൽ , യാത്രപറഞു പോകുമ്പോൾ നമസ്കരിച്ചിട്ടു ,രഘുവിന്റെ കാൽ‍വിരലുകളിൽ , തങ്ങളുടെ ശിരോലങ്കാരമാലകളിലുടെ മകരന്ദരേണുക്കളെകൊണ്ടു പാടലവർണ്ണമുണ്ടാക്കിത്തീർത്തു.

************************












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/103&oldid=167770" എന്ന താളിൽനിന്ന് ശേഖരിച്ചത്