താൾ:Raghuvamsha charithram vol-1 1918.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

80

രഘുവംശചരിത്രം

ലായതിന്റെ പൊടികകൊണ്ടു രഘു ഹിമപാന്റെ ശ്രംഗങ്ങളെ വലുതാക്കുന്നുണ്ടോ എന്നു തോന്നിച്ചു.തുല്യപരാക്രമത്തോടുകൂടി യചയും,ഹിമപാന്റെ ,ഗ്രഹകളിൽ ശയി ക്കുന്നവയും ആയ സിംഹങ്ങൾ ,സൈന്യഘോഷം വദ്ധിച്ചപ്പോൾ കഴുഞ്ഞുതിരിഞ്ഞു നോക്കിയതെല്ലാം സംഭ്രമഭാവത്തെ കാട്ടിയില്ല.സിംഹങ്ങളുടെ ആ നോട്ടത്തെ രഘു പ്രശംസിച്ചു. ഭ്രജ്ജവൃക്ഷങ്ങളുടെ ഉണങ്ങിയ ഇലകളിൽനിന്നുണ്ടായ ശബ്ദത്തിന്നു കാ രണമായി,ഗംഗയുടെ ജനബിന്ദുക്കളോടു കൂടിയ കാറ്റുകൾ വഴിയിൽ രഘുവിനെ സേവി ച്ചു. നമേരുവൃക്ഷത്തിന്റെ ഛായങ്ങളിൽ കിടക്കുന്ന കസ്തൂരിമൃഗങ്ങളുടെ നാഭിപ്രദേശം തട്ടി സൗരഭ്യത്തോടുകൂടിയ കല്ലുകളിൽ രഘു സൈന്യങ്ങൾല ഇരുന്നു വിശ്രമിച്ചു. ദേവ ദാരുമരങ്ങളിൽ കെട്ടപ്പെട്ട ആനകളുടെ കഴുത്തിലെ ചങ്ങലകളിൽ പ്രതിഫലിച്ചു പ്രകാ ശിക്കുന്ന പ്രഭയോടുകൂടിയ എ​​​രിവള്ളികൾ* രാത്രിയിൽ രഘുവിന്ന്


  • രാത്രിയിൽ സ്വയം പ്രകാശിക്കുന്ന ഒരു ജാതി വള്ളികൾ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/100&oldid=167767" എന്ന താളിൽനിന്ന് ശേഖരിച്ചത്