325
അവയെ പിന്നെ സ്വപ്നങ്ങൾ എന്ന വിളിക്കുന്നത ഉക്തിവിരുദ്ധവും യുക്തിവിരുദ്ധവും ആയിരിയ്ക്കും. ആയതുകൊണ്ട കാമലോകത്തിലും പ്രേതലോകത്തിലും സഞ്ചരിക്കുന്ന ജീവാത്മാവിന്റെ അനുഭവങ്ങൾ സ്വപ്നങ്ങൾ എന്ന വിചാരിക്കുന്നത മൌഢ്യമാണ.
സൂക്ഷ്മശരീരത്തോടുകൂടിയാണ ജീവാത്മാവ മേപ്രകാരം സഞ്ചരിക്കുന്നത. സൂക്ഷ്മശരീരം മനുഷ്യർക്ക മത്രമല്ലാ മൃഗാദികൾക്കും കൂടിയുണ്ട. സൂക്ഷ്മശരീരവും ലിംഗശരീരവും തമ്മിൽ തെറ്റിപോകരുത്. ലിംഗശരീരമെന്നത സ്ഥൂലശരീരത്തിന്റെ ആകാശാംശം ആകുന്നു. പാശ്ചാത്യന്മാർ ‘ഈത്തർ’ എന്നു പറയുന്നതതന്നെയാണ ‘ആകാശം’. വിദ്യുച്ഛക്തിയെ നല്ലവണ്ണം മനസ്സിലാക്കിത്തുടങ്ങിയതിൽപിന്നെയാണ ഈത്തറിന്റെ സ്വഭാവവും സ്പഷ്ടമായിത്തുടങ്ങിയത. പ്രാണൻ വിദ്യുച്ഛക്തിയുടെ ഒരു തരഭേദവും ലോകചേഷ്ടാനിമിത്തമായിരിക്കുന്ന ആദിത്യനിൽന്നു ഉൽഗമിക്കുന്നതും ആകുന്നു. പ്രാണനസ്ഥൂലശരീരത്തിൽ ആവേശം ഉണ്ടാക്കുന്നത് ലിംഗശരീരവഴിക്കാകുന്നു. നിഴലെന്ന് തോന്നുന്നവിധത്തിൽ മരണപര്യന്തം സ്ഥൂലശരീരത്തെ വിടാതെ അനുഗമിക്കുന്ന ംരം ലിംഗശരീരത്തെ ആംഗ്ലെയപുസ്തകങ്ങളിൽ എത്തിറിക് ഡബ്‌ൾ (Etheric double) എന്നു പറയുന്നു. ആജീവനാന്തം സ്ഥൂലശരീരവും ലിംഗശരീരവും തമ്മിൽ വേർപിരിയുന്നില്ല. ശ്മശാനഭൂമിയിൽ ചിലർ ചിലപ്പോൾ കാണുന്ന ഭൂതങ്ങൾ മിക്കവാറും ലിംഗശരീരങ്ങൾ ആകുന്നു. ജഡവസ്തുവായ ശവം നശിക്കുന്നതുവരെ അതിനെ വിടാതെ പൂർവ്വസ്മരണയാലോ എന്നുതോന്നുന്നവിധത്തിൽ ലിംഗശരീരം ചുറ്റിപ്പറ്റി നിൽക്കുന്നു. ക്രിസ്തു മരിച്ച് മൂന്നാം ദിവസം ‘ഉയർന്നെഴുനേറ്റു’ എന്നും ആയ്ത ചിലർ കണ്ടുവെന്നും ക്രൈസ്തവവേദത്തിൽ ഘോഷിച്ചിട്ടുള്ളത വിശ്വസനീയമാണെന്നാണ എന്റെ അഭിപ്രായം. ആത്മജ്ഞാനിയും ഒരുമാതിരി സന്യാസിയും ആയിരുന്ന ക്രിസ്തുവിന തന്നിൽ ദൃഢഭക്തിവിശ്വാസത്തോടുകൂടിയവരായ ‘മെരിമാഡലീൻ’ മുതൽപേരോട സംസാരിപ്പാൻവേണ്ടി മലിനമായ ലിംഗശരീരത്തെ അവലംബിച്ചു എന്നുപറയുന്നതിൽ എന്താണ അത്ഭുതം. സർവജ്ഞപീഠം കയറുവാനുള്ള പോക്കിൽ ഭഗ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |