Jump to content

താൾ:RAS 02 06-150dpi.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രസികരഞ്ജിനി.


സിം-ഞാൻ അവഹിതനായിരിക്കുന്നു. ഞാൻ-ഭുവനൈകസുന്ദരിയായ ഭവൽപുത്രിയെ എനിക്കു പാണിഗ്രഹണംചെയ്താൽകൊള്ളാമെന്ന് താല്പര്യമുള്ളതുക്കൊണ്ട്, ഇക്കാര്യത്തിൽ ഭവാന്റെ അഭിപ്രായം എന്താണെന്നറിവാനായിട്ടാണ് ഞാൻ വന്നത്.

ഇത് കേട്ടപ്പോൾ സിംഹോദരൻ കണ്ണുരുട്ടി ഇടിവെട്ടുന്ന മാതിരി രണ്ടു ശബ്ദം പുറപ്പെടുവിച്ചു. ഛീ, മൂഢാ, ഭൂമിസ്വർഗ്ഗപാതാളം എന്നുവേണ്ട ഈ പതിനാലുലോകങ്ങളിലും അവൾക്ക് യോജിപ്പായ ഒരു പുരുഷൻ ഇല്ലെന്ന് ഞാൻ തീർച്ചയാക്കിയിരിക്കെ, വിരൂപനും മൂഢനും നീചകുലജാതനും ആയ നീ ഇപ്രകാരമുള്ള വാക്കുകൾ പറഞ്ഞ് എന്നെ അപമാനിക്കാൻ വിചാരിക്കുന്നുവോ?

സിംഹോദരൻ കോപരസം നടിച്ചത് പ്രമാണപ്രകാരമായില്ലെന്നു എനിക്കു തോന്നിയെങ്കിലും അപ്പോൾ അതിനെ കുറിച്ചൊന്നും ഞാൻ പറഞ്ഞില്ല.

ഞാൻ-(താഴ്മയോടുക്കൂടി) ഭവാൻ പറഞ്ഞതൊക്കെ ശരിയാണെങ്കിലും സ്ത്രീകൾ തങ്ങൾക്ക് ദൃഢമായ അനുരക്തിയുള്ള പുരുഷന്മാരോട് ചേരുന്നതല്ലേ ഭംഗിയായിരിക്കുക.

സിം-ഛീ മൂഢാ അവ്വണ്ണമെല്ലാമിരിക്കുന്ന എന്റെ പുത്രിക്ക് വിരൂപനായ നിന്നിൽ അനുരാഗമുണ്ടാകുന്നതെങ്ങിനേ.

ഞാൻ- അവൾക്കെന്നിൽ പരമാർത്ഥമായി അനുരാഗമുണ്ടെന്ന് അവളുടെ വാക്കുകളിൽനിന്നും വ്യക്തമായിരിക്കുന്നു.ഇതിൽ തത്ര ഭവാന്റെ സമ്മതം ഒന്നുമാത്രമെ അറിയാനുള്ളു.

തത്രഭവാൻ' ഇതുകേട്ടപ്പോൾ കോപാന്ധനായി നിലത്ത് രണ്ടുമൂന്നു ചവുട്ട് ചവുട്ടി ഒന്നു അട്ടഹസിച്ച് 'ആരവിടെ' എന്ന് ഉച്ചത്തിൽ ചോദിച്ചു. നമ്മുടെ ഉൽകൃഷ്ടവംശത്തിന്ന കളങ്കം ചേർപ്പാൻ ഉത്സഹിച്ചുവന്ന് ഇവനെ പിടിച്ച് ബന്ധിക്കുകയും, ആ ദാസിപുത്രിയെ കാരാഗൃഹത്തിലിടുകയുംചെയ്ത് എന്ന സിംഹോദരൻ കിങ്കരന്മാർക്ക്" കല്പനകൊടുത്തു. ഇത് കേട്ട് ഉടനേ കിങ്കരന്മാർ തുരുതുരെവന്ന് എന്നെ ഒരു സ്തംഭത്തോടു ചേർത്ത് വരിഞ്ഞു കെട്ടി.അതിനുശേഷം സിംഹോദരൻ തന്റെ വാൾഉറയിൽനി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/38&oldid=167730" എന്ന താളിൽനിന്ന് ശേഖരിച്ചത്