താൾ:RAS 02 06-150dpi.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോമളവല്ലി.

യും ആക്ഷേപിക്കുന്നു. ശകുന്തള വണ്ടിനെക്കണ്ട് നാട്യങ്ങളോന്നോക്കം മാറുകയും, കൈകൾ ഇളക്കുകയും മറ്റും ചെയ്യുന്നത് ചിലക്രമങ്ങളെ അനുസരിച്ചിട്ടാണെന്നും, ദുഷ്യന്തൻ വണ്ടിനെ നോക്കി അത്യന്തംവേചമാനാം' എന്നുതുടങ്ങിയ ശ്ലോകം ചൊല്ലുന്നത് അല്പം ഒന്നു ഞെളിഞ്ഞുനിന്ന് എടുത്ത കൈ അരയിൽ ഊന്നി വലത്തെ കയ്യിന്റെ പടം അല്പം മേല്പോട്ടു കൊണ്ടുപോയി അഞ്ചു വിരലും ഒന്നിച്ചുക്കൂട്ടി പുരികം കുറഞ്ഞൊന്നു ചുളിച്ച് ഒരു പ്രത്യേക സ്വരത്തിലായിട്ടാണെന്നും നല്ല നാടകങ്ങൾ കണ്ടിട്ടുള്ളവർക്ക് അറിയാവുന്നതാണ്. കഥകളിയിൽ യുദ്ധത്തിന്നിടയ്ക്ക് ശത്രുപക്ഷക്കാരുടെ അസ്ത്രങ്ങൾ ഏറ്റിട്ട് വല്ലവരും ചത്തു വീഴുകയോ, മരണവേദനകൊണ്ടു കൈകാൽ കടയുകയോ ചെയ്മ്പോൾ കൊട്ടിന്റെ താളത്തിന്ന് അനുസരിക്കുന്നുണ്ടോ എന്ന പ്രത്യേകം മനസ്സുവെക്കണം. കോപം, വ്യസനം, ഈ രസങ്ങളേറാടിക്കുന്ന സമയത്ത്" മൂക്കു വിറക്കുകയോ, മാറത്തടിക്കുകയോ ചെയ്യേണ്ടിവന്നാൽ അതു ചില ക്രമങ്ങളെ അനുസരിച്ചിരുന്നില്ലെങ്കിൽ വേണ്ടതുപോലെആയി എന്നുപറവാൻ പാടുള്ളതല്ല.

കല്യാണസൗഗന്ധികത്തിൽ ഹനുമാന്റെ വാല്പൊക്കാൻ ഭവിക്കുമ്പോഴത്തെ ഭീമസെനന്റെ നിലയും പിന്നീടുള്ള വീഴ്ച്ചയും എത്രഭംഗിയായും കോട്ടം കൂടാതെയും നടിക്കാമെന്ന ബാലിരായ്ക്ക്യന്റെ ആട്ടം കണ്ടിട്ടുള്ളവർക്കൊക്കെ അറിയാവുന്നതാണ്.

എന്നാൽ നാം സംസാരിക്കുകയോ പ്രവൃത്തിക്കയോ ചെയ്യുമ്പോൾ എന്തുനിയമത്തെയാണ് അനുസരിക്കുന്നത്? വ്യസനംനിമിത്തം നാം കരയുകയോ മറ്റോ ചെയ്യുമ്പോൾ നമ്മുടെ ശ്രുതി നേരെയാകുന്നുണ്ടോ എന്ന നാം നോക്കാറുണ്ടോ? സന്തോഷം നിമിത്തം നാം ചിറിക്കുമ്പോൾ നമ്മുടെ ചിറിയുടെ രണ്ടുവാക്കും ഒരു പോലെ അകലുന്നുണ്ടോ എന്ന് ആരെങ്കിലും മനസ്സുവെക്കാറുണ്ടോ? ദേഷ്യപ്പെട്ട് കണ്ണുരുട്ടകയും പിരികം വളക്കുകയും ചെയ്യുമ്പോൾ ഭരതമുനിയുടെ നിശ്ചയങ്ങളെ എത്ര പേർ അനുസരിക്കാറുണ്ട്? നാം കാലുതട്ടിയോ മറ്റോ മറിഞ്ഞുവീഴുന്നതാണെങ്കിൽ ഒരു പല്ലുമാത്രം താഴത്തു പതിച്ചും,ഒരു കാലിനോ കയ്യിനോ മാത്രം കോ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/33&oldid=167725" എന്ന താളിൽനിന്ന് ശേഖരിച്ചത്