രസികരഞ്ജിനി.
കൊണ്ടിറക്കി. പിന്നെ കൊച്ചിയിൽ കപ്പൽയാത്രക്കാർക്ക് കൊടി കാട്ടുന്ന കൊടിമരം കെട്ടിയുറപ്പിക്കുന്ന കയർ വലിച്ചുകെട്ടിയിരുന്ന കല്ലായിട്ടു വളരേ കാലം കിടന്നിരുന്നതും പ്രസിദ്ധപ്പെട്ട ഈ ശൈവബിംബം തന്നെയായിരുന്നു. ഇയ്യിടയിൽ അവിടെ കൊടിമരം സ്തംഭമാക്കിയതോടുക്കൂടി സ്വാമിക്കും ബന്ധനത്തിൽ നിന്നും മോചനം കിട്ടി. ഇപ്പോൾ ആ വിഗ്രഹം തിരുമലദേവസ്വത്തിലേക്കു കൊങ്ങിണികൾ ലേലം കൊണ്ട അടുത്തൊരേടത്തുപ്രതിഷ്ഠിച്ചിട്ടുണ്ട്.
ആവലിയ ബിംബത്തിന്മേൽ എണ്ണയാടീട്ടു തലവെനദയും മറ്റും ക്ഷണത്തിൽ നശിച്ചതായി പലർക്കം അനുഭവം വന്നിട്ടുണ്ടത്രെ.ഓരോകാലത്ത് അഭിവൃദ്ധിയും ,ക്ഷയവും,അഗ്നിഭയം മുതലായ ആപത്തുകളും ചിലപ്പോൾ നാടുകടത്തലും,ബന്ധനവും മോചനവും നമ്മെപ്പോലെ തന്നെ ഈശ്വരന്മാർക്കും അനുഭവിക്കേണ്ട്വരുമെന്നുള്ളതിന് ഇതുതന്നൊരു ലക്ഷ്യമായിരിക്കുന്നു.
കോമളവല്ലി.
അല്ലെങ്കിൽ
എന്റെ മരണം.
"ഈ ലോകം ഒരുരംഗവും മനുഷ്യർ നടന്മാരും ആണെന്ന് ആംഗ്ലേയകവിയായ ഷെക്സ്പിയറും, അതല്ല രംഗമാണ് സാക്ഷാൽ ലോകം, നടന്മാരാണ് സാക്ഷാൽ മനുഷ്യർഎന്ന് വേറെ ചിലരും പറയുന്നു.ഈ രണ്ട് അഭിപ്രായങ്ങളിൽ ശരിയായിട്ടുള്ളത് ഏതാണെന്ന് യുക്തികൊണ്ടു പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് എന്നാൽ പ്രയാസമാണ്. നാടകം,ആവ്യായിക ഇതുകളിലെ കഥാപുരുഷന്മാർ ലോകസ്വഭാവത്തിന്നനുസരിച്ച് പറയുകയും പ്രവൃത്തിക്കുകയും ചെയ്യ്യുന്നില്ലെന്നുള്ള ആക്ഷേപം കാവ്യകാരന്മാരിൽ പൂമത്തുന്നതു പോലെ, നാം നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും നടന്മാരെ അനുകരിക്കുന്നില്ലെന്ന് പരിഷ്കൃതന്മാരായ വെള്ളക്കാർ നമ്മേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |