ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
==കോങ്കണ ബ്രാഹ്മണർ== 270
ൽ രൂഢിയായി കൊങ്കണപദം ഉപയോഗിക്കുന്ന കേരളീയർക്കു നിരുപദ്രവികളായ കൊങ്കണബ്രാഹ്മണരെ നിന്ദിച്ച് അപഹ സിക്കേണം എന്ന വിചാരം സ്വപ്നത്തിൽപോലും ഇല്ലെന്ന വാ സ്തവം എനിക്കു നല്ലവണ്ണം നിശ്ചമുണ്ട. തുളു എമ്പ്രാന്തിരി എ ന്ന പദം ഏതെല്ലാം ജാതിക്കാരെക്കുറിക്കുന്നതിന്ന് ഉപയോഗി ക്കുന്നു എന്നതു കേരളീയന്മാരിൽ അല്പം ചിലർക്കുപോലും അറിയാ മോ എന്നതു സന്ദിഗ്ദമാണ. ഹിന്ദുസ്താനി, ഗുജറാത്തി, കച്ചി മുതലായ ഭാഷകൾ സംസാരിക്കുന്ന ഹിന്ദുക്കളെയും മുസൽമാ ന്മാരേയും 'ശേട്ടു" എന്ന വിളിക്കുന്നതിന്നു മലയാളികൾക്കു സ ന്തോഷംതന്നെ. ഭേദാഭേദങ്ങൾ അറിയേണമെന്ന താൽപര്യം കേരളീയർക്കു വളരെ കുറവാകയാൽ പരദേശികളും കേരളീ യന്മാരും കൂടിക്കഴിയുന്നതിന്ന് അധികം സംഗതികൾ ഇല്ലാത്ത തുകൊണ്ടും ഈ വക അറിവുകൊണ്ടു തങ്ങൾക്കു പ്രയോജനമി ല്ലെന്നതുകൊണ്ടും കേരളീയർ അന്യന്മാരുടെ കാര്യങ്ങളിൽ പ്ര വേശികാറില്ല. കോങ്കണശബ്ദത്തിന്റെ ധാത്വർത്ഥം നിർണ്ണയിപ്പാൻ ഇപ്പോ ൾ കേവലം അസാദ്ധ്യ. തന്നെ. ധാത്വർത്ഥത്തെകുറിച്ചുള്ള പല അഭിപ്രായങ്ങളെയും സ്വാഭിപ്രായത്തെയും താഴെചേർത്തുകൊ ള്ളുന്നു. നിശ്ചിതാർത്ഥം വിദ്വാന്മാർ തീർച്ചപ്പെടുത്തട്ടെ. 1. കണമെന്നതിന്നു ധാന്യമണിയെന്നതാകുന്നു അർത്ഥം. ഈ ദേശത്തിൽ ധാന്യം ധാരാളമായി കിട്ടാത്തതുകൊണ്ട് അതിനെ 'കുകണം' എന്നു പേർ വിളിച്ചു. കത്സിതമായ കണങ്ങളോടുകൂടി യ ദേശമാകയാൽ 'കുകണ'മെന്ന അന്വർത്ഥമായ പേർ ഇതിന്നു സിദ്ധിച്ചു. കുകണത്തിന്റെ തദ്ധിമരൂപമായ കൌകണം എന്ന രൂപം മഹാഭാരതത്തിൽ ഭീഷ്മപർവ്വത്തിൽ ഉണ്ട. ചില പുസ്തക ങ്ങളിൽ കൌംകണം എന്നും കാണാം. കൌകണമെന്ന പാഠത്തി ൽ അനുസാരം ലിപിയിൽ പോയ്പോയോ അതോ കൌകണമെ ന്നരൂപംതന്നെ കൌംകണം എന്ന രൂപം ധരിച്ചുവോഎന്നതു നി ർണ്ണയിപ്പാൻ കഴിയുന്നതല്ല. കുകണംമെന്നത്' അപഭ്രംശത്താൽ കോകണമെന്നും കോങ്കണമെന്നും ആയിത്തീർന്നു എന്നും ചിലരുടെ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |