താൾ:RAS 02 05-150dpi.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

269 രസികരഞ്ജിനി

  കുലദേവതകൾ; ഐതിഹ്യങ്ങൾ, ചരിത്രം, ഇത്യാദി മററു പ്രമാ
  ണങ്ങളും ഉണ്ട. കൊങ്കണഭാഷ സംസാരിക്കുന്ന കൂട്ടരിൽ ഹിന്തു
  ക്കൾ, ക്രിസ്ത്യാനികൾ, മുഹമ്മദീയർ എന്ന മൂന്നുമതക്കാർ ഉണ്ട.
  ഹീന്തുക്കളിൽ ബ്രാഹ്മണർ, വൈശ്യർ, ശൂദ്രർ എന്നമൂന്നു പ്രധാന
  വർണ്ണങ്ങളിൽ തന്നെ പല അവാന്തര വിഭാഗൾ ഉണ്ട. ഈവിഭാ
  ഗങ്ങൾക്കു തമ്മിൽ സമ്പർക്കവും സമ്മേളനവും ഇല്ല.അതുകൊണ്ടു
  1901ാം വർഷത്തിലേ മദ്രാസ്സുസംസ്ഥാനത്തിലേ സെൻസസ് റി
  പ്പോർട്ടിൽ കൊങ്കണി (konkani) എന്ന പദത്തിനു കൊങ്ക
  ണഭാഷ സംസാരിക്കുന്നവര് എന്നുമാത്രം അർത്ഥം പറഞ്ഞിരിക്കു
  ന്നു. ബ്രാഹ്മണപദം കൂടാതെ വെറും 'കൊങ്ങിണി' എന്ന വിളി
  ക്കുന്നതുകൊണ്ടു സ്വജനങ്ങൾക്കു ദുസ്സഹമായ കുണ്ഠിതമില്ല. സാ
  രഗ്രാഹികളും വിവേകികളും ആയ കേരളീയർ വ്യക്തിഭേദം ചെ
  യ്യാതെ ബ്രാഹ്മണരേയും വൈശ്യരേയും ശൂദ്രരേയും കൊങ്ങിണി
  എന്നു വിളിക്കുന്നതുകൊണ്ടു കൊങ്കണ ബ്രാഹ്മണർക്കു മനസ്താ
  പം ഉണ്ടാകുന്നതു സഹജമാകുന്നു. അതുകൊണ്ട കൊങ്കണി ശ
  ബ്ദം കൊങ്കണബ്രാഹ്മണരേ മാത്രം സംബന്ധിച്ചു ഉപയോഗിക്കു
  ന്നതും തദിതരന്മാരെ ജാതിപ്പേരുകളെകൊണ്ടു വിളിക്കുന്നതും ഉ
  ചിതമാകുന്നു. മലയാളഭാഷ സംസാരിക്കുന്നതുക്കൊണ്ടു ഒരു ന
  മ്പൂരിയെ മലയാളിയെന്നും തമിഴുഭാഷ സംസാരിക്കുന്നതുകൊണ്ടു
  ഒരു പട്ടരെ തമിഴൻ എന്നും എങ്ങനെ വിളിച്ചുകൂടയോ അതുപോ
  ലേതന്നേ തങ്ങളെയും 'കൊങ്ങിണി' എന്നു വിളിപ്പാൻ പാടില്ലെ
  ന്ന വിചാരമാകുന്നു ഇവരിൽ ചിലരുടെ സന്താപത്തിന്റെ
  കാരണം. എന്നാൽ അന്യോന്യ വ്യവഹാരത്തിൽ തങ്ങളെക്കുറി
  ച്ചു ഇവർ തന്നെ സ്വഭാഷയിൽ 'കൊങ്കണോ' എന്നു പറയു
  ന്നതു പതിവാകയാൽ കൊങ്ങിണി പദം ഹേതുവായിട്ടല്ല വ്യസ
  നത്തിന്റെ ഉത്ഭവം. കേവലംത്രൈവർണ്ണികന്മാരെയും ക്രിസ്ത്യാനി
  കളെയുംകൂടി കുറിപ്പാനായി കൊങ്ങിണിപദംഉപയോഗിച്ചു, കൊ
 ങ്കണ ഭാഷ സംസാരിക്കുന്ന എല്ലാവരും ഒരു വർഗ്ഗത്തിൽ ഉൾ
 പ്പെട്ടവർ എന്നു വിചാരിച്ചു, കേരളീയർ അതുപ്രകാരം നടക്കു
 ന്നതാകുന്നു പരമസങ്കടത്തിന്റെ കാരണം. ഭാഷാപ്രയോഗത്താ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/8&oldid=167697" എന്ന താളിൽനിന്ന് ശേഖരിച്ചത്