താൾ:RAS 02 05-150dpi.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

267

രസികസഞ്ജിനി


ണോ കിംണ വന്ദീ അഭി" എന്നതിൽ നിന്നു ബമ്ഹണോ എന്ന ഏകവചനം ഉണ്ടായിരുന്നു എന്നും കാണാം. പ്രാകൃതത്തിൽ ഹ്രസ്വദീർഘങ്ങൾക്കു പലേടങ്ങളിലും വ്യത്യയം വരും. അതുകൊണ്ട് ബമ്ഹണ എന്നതു തന്നെ ബാമ്ഹണ എന്ന പരിണമിച്ചു എന്നും സിദ്ധിച്ചു. കോങ്കണഭാഷയെക്കുറിച്ചുള്ള പ്രകരണത്തിൽ ഈ വിഷയം നല്ലവണ്ണം ഉപപാദിക്കും. സർ വില്യം ഹണ്ടർ എന്ന മഹാൻ ഉണ്ടാക്കിയ 'ഗസെറ്റിയർ ഓഫ് ഇൻ‍‍ഡ്യ' എന്ന പുസ്തകത്തിൽ ത്രിഹോത്രപുരത്തിൽ ക്ഷത്രിയവൃത്തി ചെയ്തുവരുന്ന ബ്രാഹ്മണൻ ബാമൺ എന്നു പേരുണ്ടെന്നു പറഞ്ഞിരിക്കുന്നു. ഇതു ചണ്ഡന്റെ പ്രാകൃതലക്ഷണത്തിൽ പറഞ്ഞ ബംഭണ എന്ന പദത്തിൽ നിന്നുണ്ടായി എന്നും നിർണ്ണയിക്കാം. കോങ്കണ ഭാഷയിൽ ബ്രാഹ്മണസ്ത്രീകൾ ഭർത്താവിനെ "ബാമ്മുണു" (ബഹുവച നത്തിൽ 'ബാമ്മുണ") എന്നു പറയും. കോങ്കണ ഭാഷ സംസാരിക്കുന്ന ഇതരജാതിക്കാരിൽ സ്ത്രീകൾ ഭർത്താവിനെ ഗോവു (ഘോവു) എന്നാകുന്നു വിളിക്കാറ. ഗോവു എന്നതു പ്രാകൃതഭാഷയിലേ പുരുഷൻ എന്ന അർത്ഥമുള്ള ഗോഹോ എന്ന ശബ്ദത്തിൽ നിന്നുണ്ടായതാകുന്നു.

ഇവർ തങ്ങളെക്കുറിച്ചുതന്നെ പറയുമ്പോൾ വടക്കൻ ദിക്കു കളിൽ "ഗൌഡസാരസ്വത ശേണവ ഈ കോങ്കണ ബ്രാഹ്മ ണ" അല്ലെങ്കിൽ "ഗൌഡസാരസ്വത ഊർഹശെണവഈ ബ്രാഹ്മണ' എന്നും പറയും. ഇവർക്ക 'സാസഷ്ടികാർ'. സാഷ്ടികാർ എന്നും പേരുണ്ട്. ചുരുക്കത്തിന്നു വേണ്ടി 'സാരസ്വതബ്രാഹ്മണ' എന്നും പറയും. ബോമ്പായിക്കു തെക്കുള്ളവർക്ക "ഗൌഡസാരസ്വത കൊങ്കണ ബ്രാഹ്മണ" എന്നും പേരുണ്ട. എന്നാൽ "കൊങ്കണസ്ഥ ബ്രാഹ്മണ" എന്നപദം ബോമ്പായി സംസ്ഥാനത്തിൽ രൂഢിയായി ചിത്തപാവന ബ്രാഹ്മണരുടെ പേരായി ഉപയോഗിച്ചു വരുന്നതു കൊണ്ട 'ഗൌ‍ഡസാരസ്വത കോങ്കണബ്രാഹ്മണ' എന്നു പറയുന്നതാകുന്നു ന്യായം. മഹാരാഷ്ടരാജ്യാധിപത്യം വഹിച്ചിരുന്ന പേശ്വമാർ എല്ലാവരും ചിത്തപാവനന്മാർ ആയിരുന്നു.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/6&oldid=167688" എന്ന താളിൽനിന്ന് ശേഖരിച്ചത്