താൾ:RAS 02 05-150dpi.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു266


കോങ്കണ ബ്രാഹ്മണർ.

ർ, സത്താരാ, ബേൾഗാം, ദാർപാഡ്, സാപന്തപാഡി, കോല്ഹാപൂർ, നഗർ(ബെഡ്ഡൂർ), നീർത്ഥള്ളി, കുടകു, മൈസൂർ, എന്നീരാജ്യങ്ങളിലും നിവസിച്ചുവരുന്ന കൊങ്കണ ബ്രാഹ്മണർക്കു ദേശഭേദാനുസാരമായി നാമഭേദങ്ങൾ ഉണ്ട.

ഉത്തര ഹിന്ദുസ്ഥാനത്തിലും ബോമ്പായി സംസ്ഥാനത്തന്റെ വടക്കും കിഴക്കും ഉള്ള ജില്ലകളിലും ബോമ്പായി നഗരിയുടെ തെക്കു സദാശിവഘർ എന്ന പട്ടണം വരെയുള്ള പശ്ചിമതീരത്തും ഇവരുടെ സാധരണമായ പേർ “ശേണവ‌ഈ ബ്രാഹ്മണ”, എന്നാകുന്നു. കേവലം “ശേണവ‌ഈ”, “ശേണവി”, “ശേണ്വി”, “ശേണ്വിലോക” എന്നും പറയും. അതാതു ദേശത്തിലെ ഉച്ചാരണാനുരൂപമായി ഇവിടെ പേരുകൾ എഴുതിയിരിക്കുന്നു. അവയെ കേരളീകരിച്ചിട്ടില്ല. സദാശിവഘരിന്നു തെക്കു “കോങ്കണബ്രാഹ്മണ“ എന്നു പേർവിളിക്കും. കർണ്ണാടകഭാഷ നടപ്പുള്ള പ്രദേശങ്ങളിൽ ഇവരുടെ ജാതിനാമം ‘കോങ്കണ ബ്രാ‍ഹ്മണരു “ “കോങ്കണസ്ഥബ്രാഹ്മണരു”, “കോങ്കണിബ്രാഹ്മണരു”‘ “കോങ്കണിഗരു”, എന്നാകുന്നു. തുളുഭാഷ സംസാരിക്കുന്നവർ ഇവരെ “കോങ്കണിബിരാ‍ണെരു “ അല്ലെങ്കിൽ “കോങ്കണേരു “ “കോങ്ണേരു “ എന്നും മറ്റും പറയും. മലയാളത്തിൽ “കോങ്കണബ്രാഹ്മണർ “, “കോങ്കിണിബ്രാഹ്മണർ “, “കൊങ്ങിണിബ്രാഹ്മണർ” എന്നും നിരുപപദമായി ‘കൊങ്ങിണികൾ’ എന്നും പേർ വിളിക്കും.

ബോമ്പായി നഗരത്തിലും ഗോവായിലും ഇവരെ സാധാരണമായി “ബാഹ്മണ” “ബാമ്മണ” എന്ന പറയും. “ബാംഹണ” എന്നതു ബ്രാഹ്മണശബ്ദത്തിന്റെ പ്രാക്രതരൂപമാകുന്നു. ചണ്ഡൻ ഉണ്ടാക്കിയ പ്രാകൃതലക്ഷണം എന്ന വ്യാകരണത്തിൽ (i. 15) (ii. 15)എന്നതു ബ്രാഹ്മണപദത്തിന്റെ പ്രാകൃതമെന്നു കാണിച്ചിരിക്കുന്നു. വരരുചിയുടെ പ്രാകൃതപ്രകാശവൃത്തിയിൽ (iii.8) ബ്രാഹ്മണപദത്തിന്റെ പ്രാകൃതരൂപം ‘ബമ്‌ഹണ’ എന്നു പറഞ്ഞിരിക്കുന്നു. വിക്രമോർവ്വശീയം രണ്ടാമങ്കത്തിൽ വിദൂഷകൻ പറയുന്ന “ദോദി രണ്ണോ പിയവയസ്സോ ബമ്‌ഹ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/5&oldid=167677" എന്ന താളിൽനിന്ന് ശേഖരിച്ചത്