താൾ:RAS 02 05-150dpi.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരജ്ഞിനി രുന്നതാണ് ഇവരുടെ അഭിപ്രായങ്ങളിലുള്ള അന്തരം. ആദ്യത്തെ മലയാള മാസിക 1056 മീനത്തിൽ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട "വിദ്യാവിലാസിനി" യാകുന്നു. ഇപ്പോൾ അതുനടപ്പില്ല. പിന്നത്തേതു രാജ്യകാര്യങ്ങളെ പ്രതിപാദിക്കുന്നതല്ലെന്നുള്ള നിഷ്ടയോടുകൂടി തൃശ്ശിവപേരൂർ കല്പദ്രമാലയത്തിൽ 1065 കന്നിമാസത്തിൽ ജനിച്ച വിഖ്യാത വിദുഷിയായ "വിദ്യാവിനോദിനി" യാണ്. ഇംഗ്ലീഷ്, സംസ്കൃതം, മലയാളം, എന്ന ഭാശയിൽ അപാരപാണ്ഡിത്യം സന്പാദിച്ച വീരപുരുഷൻറെ ലാളനയിൽ വളർന്നുവന്ന രംപത്രരത്നം അല്പകാലങ്കൊണ്ടു സജ്ജനസമ്മതം പ്രാപിക്കുകയും പിന്നീടുണ്ടായിട്ടുള്ള പത്രഗ്രന്ഥങ്ങൾക്കെല്ലാം ഒരു മാതൃകമായിത്തീരുകയും ചെയ്തു. യൗവ്വനാരംഭത്തിൽ സ്വയംവരത്തിനുവേണ്ടി രക്ഷാധികാരം വിട്ടുപുറപ്പെട്ടതിൻറെ ശേഷം നാനാപ്രകാരേണ പേരുകേട്ടിട്ടുള്ള ചിലരുടെ നർമ്മാലാപങ്ങളെക്കൊണ്ടു തൃപ്തപ്പെടാതെ അവസാനം വ്രതഭംഗവും അനുഭവിച്ച് ഒന്നരക്കൊല്ലമായിട്ട പുറത്തുവരുവാൻ പാടില്ലാത്തവിധം അതിടയനീയമായ അവസ്ഥയിൽ കിടപ്പായിരിക്കുന്നു. മലയാളത്തിൽ ഇതുവരെ 32 പത്രങ്ങൾ ഉണ്ടായിട്ടുള്ളതിൽ പ്രതിദിനപത്രമൊന്നുമില്ലെന്ന കാണുന്നത് ശോചനീയംതന്നെ. ഇതിന്നുപുറമെ പത്രഗ്രന്ഥങ്ങളും മാസികകളും കൂടിയുള്ള തുക 27 മാത്രമാണ്. മേൽപറഞ്ഞ പത്രങ്ങളിൽ പ്രതിവാരമെന്ന നിലവിട്ട് ഒരു പടികൂടി സഞ്ചരിക്കുന്നതിനുള്ള ധൈര്യവും സാമർത്ഥ്യവും " മലയാളമനോരമയ്ക്കു മാത്രമുണ്ടെന്നുള്ള സംഗതി സർവ്വധാ ശ്ലാഘിനീയംതന്നെ. എന്തെന്നാൽ ബ്ലാത്തിയിലുള്ള പ്രതിവാരപത്രത്തിന്ന് 50000 വരിക്കാരുണ്ടായാൽ ആ പത്രത്തിന്ന നടപ്പുള്ളതായി വിചാരിക്കുന്നു. ഇൻഡ്യയിൽ അത്തരത്തിലൊന്നിന്ന 5000 വരിക്കാരെ കിട്ടിയാൽ ഉൽകൃഷ്ടപദവി ലഭിച്ചു. ആയിരം വരിക്കാരെ അന്വേഷിച്ചുണ്ടാക്കുവാൻകൂടി സാധിക്കാതെയാണല്ലൊ മലയാളപത്രങ്ങൾ സഞ്ചരിക്കുന്നത്. ഇങ്ങനെ ബ്ലാത്തിയിലുള്ള സഹജീവികളുടെ പത്തിന്നൊന്ന് പഴമയിലും നൂറ്റിന്ന രണ്ടു പ്രചാരത്തിലും നൂറ്റിന്നൊന്നു അധഇകാരത്തിലും ജനസമ്മത്തിലും ഇപ്പോൾ മലയാളപത്രങ്ങൾ എത്തിക്കൂടീട്ടുള്ള കാലമാകുന്നു. എ. നാരായണപ്പുതുവാൾ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/22&oldid=167647" എന്ന താളിൽനിന്ന് ശേഖരിച്ചത്