താൾ:RAS 02 05-150dpi.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


           തൃക്കണാമതിലകം            282

ൽ ഒന്നും പ്രവൃത്തിക്കാതിരിക്കുന്നതും ഇപ്പോഴ്ത്തെ പരിഷ്കൃതരീതിക്കു ചേർന്നതല്ല. അതുകോണ്ടു നമ്മുടെ കുലവൃദ്ധന്മാർ പറഞ്ഞു വരുന്ന ചില ഐതിഹ്യങ്ങളെ ശേഖരിച്ചിട്ടു,നമ്മെ വൃദ്ധന്മാരെന്നു പറയുവാൻ തക്കവണ്ണം ഇനിയുണ്ടാവുന്ന അനന്തരവന്മാരായ നവീനപണ്ഡിതന്മാർക്കു സൂക്ഷ്മാസൂക്ഷ്മ വിവേചനംചെയ്തു ശരിയായ ഒരുചരിത്രപുസ്തകമുണ്ടാക്കിത്തീർക്കുന്നതിന്നു വേണ്ട സ്വത്തു സമ്പാദിച്ചുവെപ്പാൻ മാത്രമെങ്കിലും നാമിപ്പോൾ യഥാശക്തി ശ്രമിക്കാതെ കഴിയില്ലെന്നു വന്നിരിക്കുന്നു.ചുരുക്കിപറയുന്നതായാൽ നമ്മുടെ മലയാളത്തിന്നു ചരിത്രകാലമായിട്ടില്ല;ഐതിഹ്യകാലമേ ആയിട്ടുള്ളു എങ്കിലും 'കാലത്തിന്നടുത്ത കോലം"എന്ന പ്ഴഞ്ചൊല്ലു പ്രകാരം പഴമക്കാർ പറഞ്ഞുകേട്ടിട്ടുള്ള ഒരു വലിയ ഐതിഹ്യത്തെ നമ്മുടെ ചരിത്രത്തിന്നുള്ളൊരു പ്രസ്താവനയായിചേർക്കുന്നതു ഒട്ടും തന്നെ അനാവശ്യമായിരിക്കുകയില്ലെന്നാ ണു എന്റെ വിശ്വാസം.

പ്രാചീനകേരളത്തിൽ പരിഷ്കാരത്തിന്നു പരിപൂർത്തി ഉണ്ടായിട്ടുള്ളത് പെരുമാക്കന്മാരുടെ വാഴ്ച്ചക്കാലത്തായിരുന്നു എന്നു പ്രസിദ്ധമാണല്ലോ. അക്കാലത്തു കേരളത്തിന്റെ തലസ്ഥാനം കൊടുങ്ങല്ലൂരായിരുന്നു.ഈ പ്രധാന പട്ടണം കൊടുങ്ങല്ലൂരഴി മുതൽ'തൃക്കണാമതിലകം"എന്നകേൾവി കേട്ടിരുന്ന മഹാക്ഷേത്രത്തിന്റെ വടക്കെ അതൃത്തിവരെ നീണ്ടു കിടന്നിരുന്നു എന്നു മാത്രം പറഞ്ഞാൽ ഇതിന്നു അന്നുണ്ടായിരുന്ന വിസ്താരം ഇത്രയാണെന്നു വായനക്കാർക്കു സാമാന്യമൊക്കെ ഊഹിക്കാമല്ലോ.ഈ മഹേശ്വരക്ഷേത്ര മായിരുന്നു അക്കാലത്തു കേരളത്തിലുള്ള മറ്റെല്ല ക്ഷേത്രങ്ങളിലും വെച്ച് അധികം പ്രധാനപ്പെട്ടതും,പന്നിയൂർ ,ശുകപുരം,(ചൊവ്വരം)മുതലായ പ്രധാനപ്പെട്ട ഗ്രാമക്ഷേത്രങ്ങൾപോലും അന്നു ഈ ഒരു ക്ഷേത്രത്തിന്റെ കീഴിലായിരുന്നു എന്നു തന്നെ പറയണം,എന്തുകൊണ്ടെന്നാൽ അവയെല്ലാം പ്രത്യേകം ഓരൊ ഗ്രാമക്കാരുടെ യോഗപരദൈവ ക്ഷേത്രങ്ങളേ ആയിരുന്നുള്ളു.'തൃക്കണാമതിലകമോ'കേരളത്തിലുള്ള അറുപത്തിനാലു ഗ്രാമക്കാർക്കും പൊതുവിലുള്ള ഒരു കുലദൈവാലയമായിരുന്നു.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/21&oldid=167646" എന്ന താളിൽനിന്ന് ശേഖരിച്ചത്