Jump to content

താൾ:RAS 02 05-150dpi.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികുരഞ്ജിനി ഇങ്ങിനെയെല്ലാമാണ പരിഷ്കാരത്തെ സന്പാദിക്കാനുള്ള മാർഗ്ഗങ്ങൾ എങ്കിലും രം അഭ്യാസങ്ങൾ ഒന്നു കഴിയാതേതന്നെ, ചില അമാനുഷബുദ്ധികൾ സർവ്വയോഗ്യതകളും ലഭ്യമാകുന്നുണ്ട വിദ്യാഭ്യാസം മാത്രം ഒരു വാത്മീകിയെയൊ, കാളിദാസനെയൊ, ഹോമറെയൊ, വർജ്ജിപിനെയൊ, ഷെക്സ്പിയറെയൊ, എഴുത്തഛനെയൊ, വാൻഡയിക്കിനെയൊ, ഹെർബർട്ടസ്പെൻസറെയൊ, കുറവുതീർത്തു പണിചെയ്തിട്ടുള്ളതായി ലോകചരിത്രം പ്രസ്താവിക്കുന്നില്ല. ഈ മാതിരിമഹാഭാഗന്മാരായ ദൈവിക പുരുഷന്മാരുടെ അവിർഭാവം, മാനവശാസ്ത്രനിധികളാൽ അഗോചരവും, ദൈവകാരുണ്യത്താൽമാത്രം ജ്ഞേയവും ആയിരിക്കുന്നു. രം മഹാപുരുഷന്മാരുടെ കൃതികളെ ആദരിക്കുന്നതിനായിട്ടെങ്കിലും സാധാരണന്മാർക്കു വിദ്യാഭ്യാസം അത്യന്തപേക്ഷിതമായിരിക്കുന്നു. വിദ്യാപ്രദാനത്തിൻറെ മുഖ്യോദ്ദേശം, അധ്വെതാക്കുളിൽ, മാനസികവികാസം, സർവ്യാപ്തമായ അനുകന്പ, നവീനതാവൈമുഖ്യാഭാവം സത്യസന്ധത, ഉത്തമഭക്തി ഇത്യാദി സൽഗുണങ്ങളെ അങ്കരിപ്പിക്കയാണെന്നുള്ളതാണ്, ഉപദേഷ്ടക്കാളുടെ ഓർമ്മയിൽ സദാ ലയിക്കേണ്ടതായ സംഗതി കെ.പരമുപിള്ള. എം.എ. തൃക്കണാമതിലകം മലയാളത്തെക്കുറിച്ചു ശരിയായ ചരിത്രപുസ്തകളൊന്നുമില്ലാതിരിക്കുന്നതു വലിയ പോരായ്മയാണെന്നും മറ്റഉം നവീന വിദ്യാഭ്യാസമുള്ളവർ ആവലാതിപറയുന്നത ഏറക്കുറെ വാസ്തവാമയ ഒരു സംഗതി തന്നെയാണ്. പക്ഷെ നമ്മുടെ പൂർന്മാർ നിർഭാഗ്യവശാൽ ഈ ഒരു വിഷയത്തിൽ അത്ര ദൃഷ്ടി വയ്ക്കാതിരുന്നതിനാൽ ഇപ്പോഴത്തെ പുതിയകൂട്ടർ പലരും കൂടി പരിശ്രമിച്ചാലും മലയാളത്തിൻറെ പൂർവ്വചരിത്രം ഏതുവിധത്തിലെങ്കിലും ഒന്നുണ്ടാക്കിതീർക്കുവാൻ അത്ര എളുപ്പത്തിലൊന്നും സാധിക്കില്ലെന്നു തീർച്ചയായി പറയാം. എന്നാൽ അതുവിചാരിച്ച നാം ഈ കാര്യത്തി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/20&oldid=167645" എന്ന താളിൽനിന്ന് ശേഖരിച്ചത്