താൾ:RAS 02 03-150dpi.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ടുനില്പിനെപ്പറ്റി മഹാഭയങ്കരമായ പലേയുദ്ധവും ഉണ്ടായിട്ടുള്ളതായി കേൾവിയുണ്ട്. എങ്കിലും അതിലെല്ലാം സാമൂരിപ്പാടുതന്നെ ജയിച്ച കേറിയ സ്ഥാനത്തുനിന്നും എറങ്ങാതെതന്നെ മാമാങ്കം അവസാനിപ്പിച്ചുഎന്നാണു ഐതിഹ്യം.

എന്നാൽ അന്നു മലയാളത്തിലുള്ള മറ്റു രാജാക്കന്മാർക്കും ംരം സ്ഥാനലബ്ധിക്കു സ്വാഭാവികമായി ആഗ്രഹം ജനിപ്പാനവകാശമുണ്ടായിരുന്നിരിക്കാംമെങ്കിലും അന്നു കൊച്ചിതിരുവാംകൂർ മുതലായ തെക്കുള്ള രാജാക്കന്മാർക്കും ഇന്നുള്ള പ്രാബല്യം സിദ്ധിച്ചിട്ടുണ്ടായിരുന്നില്ല. അതിനാൽ സാമൂരിപ്പാടിനെ ജയിപ്പാൻ തക്ക ശക്തിയുള്ള രാജാക്കന്മാർ ചുരുക്കമായിരുന്നതുകൊണ്ട മറ്റുള്ളവരാരും ഈ കാര്യത്തിൽ പ്രവേശിക്കാതിരുന്നതാണെന്നൂഹിപ്പാൻ മതിയായ കാരണമുണ്ട.

ഇങ്ങിനെ സാമൂരിപ്പാടായിട്ടും വളരെക്കാലം മാമാങ്കം നടത്തിവന്നിരുതിനിടക്ക ഒരിക്കൽ മലയാളത്തിൽ അതിനുമുമ്പൊരിക്കലും കേട്ടുകേൾവിപോലുമുണ്ടായിട്ടില്ലാത്ത പ്രകാരം ഒരു ദിവസം അഞ്ചാറു നാഴികപ്പകലെ കാറും കറുപ്പും ഇടിയും മിന്നലും കാറ്റും ഒന്നും കൂടാതെതന്നെ യദൃഛയാ ഭാരതപ്പുഴയിൽ ഒരു വെള്ളപ്പൊക്കമുണ്ടായി. കുംഭമാസക്കാലത്തെ മലയാളത്തിലെ ഒരു നദിയിൽ ജലപ്രവാഹമുണ്ടാകുന്ന കാര്യം ആരെങ്കിലും സ്വപ്നേപി സംശയിക്കുന്നതാണോ. എന്തിനു പറയുന്നു, വെള്ളം പൊങ്ങിയെന്നല്ലാ അതിവിശാലമായ മണപ്പുറത്തു നിരത്തികെട്ടിയിരുന്ന അസംഖ്യം കുടിലുകളിലുണ്ടായിരുന്ന അനേകായിരും ഉറുപ്പികയുടെ കച്ചവടസ്സാമാനങ്ങളും,. കച്ചവടക്കാരുടെയും കാഴ്ചക്കാരുടെയും പാർപ്പിടങ്ങളും അവയിലുണ്ടായിരുന്ന കിണ്ണം, കിണ്ടി, കരണ്ടി മുതലായ പൊന്നു, വെള്ളി, വെങ്കലപാത്രങ്ങളും, മറ്റുമെപ്പേർപ്പെട്ടതും കുത്തിച്ചാടിയൊലിച്ച് പൊന്നാനി അഴിയിൽചെന്ന സമുദ്രപതനംചെയ്കയും; മനുഷ്യരെല്ലാം ഒരുവിധം നീന്തിത്തുടിച്ച്, വെള്ളം കുടിച്ച്, ചത്തും ചാകാതെയും, കരയിൽ കയറിരക്ഷപ്പെടുകയും ചെയ്തു. ഈ അപൂർവ്വസംഭവം നടന്ന സമയം അവിടെ കൂടിയിരുന്ന പല മഹാന്മാരുംകൂടി ഈ സംഗതി പില്ക്കാലത്തെ ജനങ്ങളുടെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/20&oldid=167496" എന്ന താളിൽനിന്ന് ശേഖരിച്ചത്