Jump to content

താൾ:RAS 02 01-150dpi.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗ്ലിഷുകാർ എന്നുംഉള്ള സംഗതികൾ ചരിത്ര പ്രസിദ്ധങ്ങളാണല്ലോ.

മേൽ വിവരിച്ചതിൽ സാരമായി പുറപ്പെടുവിച്ചിട്ടുള്ള സിദ്ധാന്തത്തിന്റെ അടിസ്ഥാനം മേൽപ്പറഞ്ഞ പല വൎഗ്ഗക്കാരും പണ്ടുകാലങ്ങളിൽ ഉപയോഗിച്ചു വന്നിരുന്നതും ഇപ്പോൾ ഉപയോഗിച്ചുവരുന്നതും അയ ഭാഷകളെ താരതമ്യപ്പെടുത്തി നോക്കി ഉണ്ടാക്കിയിട്ടുള്ള ഊഹമാണ് എന്ന് ആദ്യം തന്നെ പ്രസ്താവിചിട്ടുണ്ടല്ലോ. എന്നാൽ അത് കേവലം ഒരു ഊഹമെന്നുമാത്രം വിചാരിപ്പാൻ പാടില്ലാതെയും, ആ ഭാഷകളിലെ അനേകവാക്കുകൾക്കുള്ള ശബ്ദാൎത്ഥസാമ്യങ്ങൾ കേവലം ആകസ്മീകമായി സംഭവിച്ചതാണെന്ന് വിചാരിപ്പാൻ വളരെ പ്രയാസമുള്ളതായും കാണുന്നതിനാൽ ആവക ജാതിക്കരെല്ലാം മദ്ധ്യ ഏഷ്യയിലാകട്ടെ അല്ലെങ്കിൽ വേറൊരു ദിക്കിലാകട്ടെ ഏതെങ്കിലും ഒരു കാലത്ത് ഒരുമിച്ച് താമസിച്ച് ഒരേ ഭാഷ സംസാരിച്ചുവന്നിരുന്നു എന്ന നിസ്സംശയമായും പറയാവുന്നതാകുന്നു. ഇവർ സംസാരിച്ചിരുന്ന ഭാഷകൾ റിക്കാൎട്ടിലായിത്തുടങ്ങിയതിന്നു മുമ്പ് മുതല്ക്കുതന്നെ ഒരുമിച്ചു താമസിച്ചുവന്നകാലങ്ങളിൽ ഓരോ അഭിപ്രായങ്ങൾ കാണിപ്പാൻ ഉപയോഗിച്ചുവന്നിരുന്ന വളരെ വാക്കുകളും കാലക്രമംകൊണ്ടു അല്പാല്പമായി ഭേദപ്പെട്ട പരസ്പ്പരം സംബന്ധം അറിവാൻ പാടില്ലാത്ത വിധത്തിൽ ആകുകയും, ആ അഭിപ്രായങ്ങൾ കണിപ്പാനായി തന്നെ മറ്റുവാക്കുകൾ ഉണ്ടാക്കുകയും ഇതരഭാഷകൾ സംസാരിച്ചുവന്നിരുന്ന ജാതിക്കാരോടുകുടി യോഗം ഉണ്ടായതുമൂലം ആ ഭാഷകളിലുള്ള വാക്കുകൾ കൂടി ഉപയോഗിച്ചുതുടങ്ങുകയും കാലക്രെമേണ രണ്ടാമത് പറഞ്ഞകൂട്ടത്തിലുള്ള വാക്കുകൾ സാധാരണമായി ഉപയോഗിച്ചു വന്ന ആദികാലങ്ങളിൽ ഉപയോഗിച്ചുവന്നിരുന്ന വാക്കുകൾ ചിലപ്പോൾ വെറും പൎയ്യായ ശബ്ദങ്ങൾ മാത്രമായി കലാശിക്കുകയും, അവയിൽ തന്നെ ചിലത് ഉപയോഗിക്കാതെ നശിച്ചുപോകുകയും എല്ലാം ഉണ്ടായിരിക്കും എന്നത് നിശ്ചയം തന്നെ. എന്നാൽ ഈ വകയിൽ നിത്യത അധികം സാധാരണമായി ഉപയോഗിക്കാതെ നിവൃത്തിയില്ലാതെ വളരെ വാക്കുകൾ അല്പമാത്രമായ ശബ്ദവ്യത്യസങ്ങളോ ടുകൂടിയെങ്കിലും ഈ വർഗ്ഗക്കാരുടെ ഭാഷകളിൽ ഇന്നും കാണെണ്ടതാണെന്നുള്ളതും നിശ്ച





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Narayananchedichery എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/9&oldid=167396" എന്ന താളിൽനിന്ന് ശേഖരിച്ചത്