താൾ:RAS 02 01-150dpi.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൎണ്ണങ്ങളായ ജാതി വ്യവസ്ഥകളോട് കൂടി സൎവ്വഥാ ആര്യന്മാർ എന്ന ശബ്ദത്തിന് അൎഹത സമ്പാദിച്ചവരായ ഹിന്തുകൾ.

ആൎയ്യപുരാതന വൎഗ്ഗത്തിൽ മേൽ‌പറഞ്ഞ പ്രകാരമുള്ള ശാഖകൾ എല്ലാം പിരിഞ്ഞു പോയ്ക ഹിന്ദുക്കൾ അനാദി എന്നു പറയുന്ന അവരുടെ വേദങ്ങൾ തന്നെ ഉണ്ടാകുന്നതിനും എത്രയോ മുൻപായിരിക്കണം. എന്ത് കൊണ്ടെന്നാൽ അവരുടെ വേദങ്ങളിൽ ഏറ്റവും പുരാതനമായ 'ഋഗ്വേദം' തന്നെ അവർ ബ്രാഹ്മവൎത്തത്തിൽ പാർത്തിരുന്ന കാലത്ത ഉണ്ടായതായി വിചാരിപ്പാൻ ആ വേദത്തിൽ തന്നെ തെളിവുകൾ ഉള്ളതാകുന്നു. 'ഋഗ്വേദം' ഉണ്ടാക്കിയത് കലിവൎഷാരംഭത്തിനും മുൻപായ (5000 കൊല്ലങ്ങൾക്ക് മുമ്പ്) ഒരു കാലത്തായിരിക്കും എന്ന് പറഞ്ഞാൽ അധികം തെറ്റിപ്പോകുവാനെളുപ്പമുള്ളതല്ല.

വളരെക്കാലം മുമ്പ് മുതൽക്ക് തന്നെ, ഈ അഞ്ചു ശാഖകളും ഉപയോഗിച്ചു വന്നിരുന്ന 'സെൻഡ്' ഗ്രീക്ക്, ലാറ്റിൻ, ഗാതിക്ക്, സംസ്കൃതം എന്ന ഭാഷകൾ മൃതഭാഷകളായി തീർന്നിരിക്കുന്നു. അതായത്, യാതൊരു ജനസമൂഹവും വളരെകാലം മുമ്പ് തൊട്ട് ഈ ഭാഷകളെ നിത്യ സംസാരത്തിൽ ഉപയോഗിക്കാറില്ല. എന്നാൽ മേൽ‌പ്പടി ഭാഷകൾ ഇപ്പോൾ മൃതഭാഷകളാണെങ്കിലും, സംസ്കൃതത്തിൽ നിന്ന് ജനിച്ചതായ 'ഗുജറാട്ടി' 'മറാത്തി' പാലി, മുതലായ ചില താണതരം ഭാഷകൾ ഇൻഡ്യയിൽ ഓരോ ജനസമൂഹങ്ങൾ അവിടവിടെ സംസാരഭാഷയായി ഉപയോഗിക്കാറുള്ളത് പൊലെ തന്നെ യൂറോപ്പിലും മറ്റു ഭാഷകളിൽ നിന്നുത്ഭവിച്ച അവാന്തര ഭാഷകൾ ഉപയോഗിച്ച് വരാറുണ്ട്.

മുൻപറഞ്ഞ ആൎയ്യശാഖകളിൽ ഒന്നായി പറയപ്പെടുന്ന ജർമ്മൻ അല്ലെങ്കിൽ 'ട്യൂട്ടൺ' എന്നെ ജാതിക്കാരാകുന്നു പിന്നീട് വളരെ ബലവീൎയ്യ പരാക്രമികളായിതീർന്ന കൃസ്താബ്ദത്തിന്റെ ആദികാലമായ ഏകദേശം 2000 കൊല്ലങ്ങൾക്ക് മുൻപ് റോമാസാമ്രാജ്യത്തെ ആക്രമിച്ച അതിന്റെ യൂറോപ്പിലുള്ള സാമാന്യം ഭാഗങ്ങൾക്കും അധികൃതന്മാരായിതീൎന്നത് എന്നും, ഈ ജൎമ്മൻ ശാഖയിൽ നിന്ന് പിരിഞ്ഞ്പോയി ഇംഗ്ലണ്ടിൽ ചെന്ന് കുടിയേറിപ്പാൎത്തവരുടെ സന്തതികളാകുന്ന ഇപ്പോൾ നമ്മെ ഭരിക്കുന്ന ഇം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bijeshk എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/8&oldid=167395" എന്ന താളിൽനിന്ന് ശേഖരിച്ചത്