Jump to content

താൾ:RAS 02 01-150dpi.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭാരതഖണ്ഡത്തിന്റെ വടക്കെ അതൃത്തിക്ക് ഒരു മാനദണ്ഡമായി ഉടൽ നീളം കിഴക്കു പടിഞ്ഞാറായി കിടക്കുന്ന ഹിമവാൻ പർവ്വതത്തിന്റെ വടക്കും പടിഞ്ഞാറെ മദ്ധ്യേ ഏഷ്യാഖണ്ഡത്തിൽ ഒരു ഉയർന്ന പ്രദേശമുള്ളതാണ ആർയ്യപുരാതനന്മാരുടെ മൂലസങ്കേതസ്ഥാനം എന്ന ഇപ്പോൾ ഊഹിക്കപ്പെട്ടിട്ടുള്ളത. അവിടെ ജനങ്ങൾ വർദ്ധിച്ചപ്പോൾ ആവർഗ്ഗത്തിൽ നിന്നും ഓരോരോ ശാഖകൾ പലവഴിക്കും പിരിഞ്ഞുപോയിതുടങ്ങി. തെക്ക പടഞ്ഞാട്ടുപോയഒരു ശാഖ പേർഷ്യരാജ്യത്ത കുടിയേറിപാർത്ത ആരാജ്യത്തിന്ന് അധികൃതന്മാരായിതീർന്നു. അവിടെ വെച്ച് അവർ എഴുതിവെച്ച ഗൃഹസ്ഥാനങ്ങളിലെ ഭാഷയിൽ നിന്ന പരിണമിച്ചുണ്ടായതാകുന്നു. ഇപ്പോഴുള്ള പേർഷ്യൻജാതിക്കാർ ഉപയോഗിക്കുന്ന പേർഷ്യൻ ഭാഷ. ആർയ്യമൂലവർഗ്ഗത്തിൽ നിന്നൊ, അല്ലെങ്കിൽ പേർഷ്യക്കുപോയ ശാഖയിൽ നിന്നൊ ഓരോകാലാങ്ങളിൽ പിരിഞ്ഞുപോയ മൂന്നുശാക്ഷകളീൽ ഓരോന്നായി വിചാരിക്കപ്പെടാവുന്നതാകുന്നു. (1) ഗ്രീക് രാജ്യത്തെ കുടിയേറി പാർത്ത അവിടെ അധികൃതന്മാരായി ഗ്രീക്കുഭാഷ ഉപയോഗിച്ചു വന്നതും, (2) ഇറ്റലി രാജ്യത്തചെന്ന റോമസാമ്രാജ്യത്തെ സ്ഥാപിച്ച ലാറ്റിൻഭാഷ ഉപയോഗിച്ചുവന്നതും, ആയജാതിക്കാർ. മദ്ധ്യഏഷ്യയിൽനിന്ന തെക്കുകിഴക്കായി പിരിഞ്ഞുപോന്ന ഒരു ശാഖയാകുന്നു ഹിമവാന്റെ പശ്ചിമോത്തരഭാഗങ്ങളിലുള്ള ഇടവഴികളിൽകൂടി കടന്ന 'ബ്രഹ്മവർത്ത'മെന്ന അവർ പേർവിളിച്ച വന്നിരുന്ന സിന്ധുനദിതീരപ്രദേശങ്ങളിൽ കുറെക്കാലം താമസിച്ച ജനിങ്ങൾ അവിടേയും വർദ്ധിച്ചപ്പോൾ ഹിമവാന്റെ താഴ്വരപിടിച്ച കിഴക്കോട്ട നീങ്ങി ഭാരതവർഷം എന്നപറയുന്നതും ഹിമവാന്റെയും വിന്ധ്യന്റെയും മദ്ധ്യേകിടക്കുന്നതും ആയ ഗംഗാതീര പ്രദേശങ്ങളിലും മറ്റും പാർത്ത് പാശ്ചാത്യ പണ്ഡിതന്മാർക്കു കൂടി അത്യാശ്ചർയ്യ ബഹുമാനാതികളേ ജനിപ്പിക്കുന്ന അനേക ഗ്രന്ഥപരമ്പരകളേ സർവ്വപ്രകാരേണയും സംസ്കൃതം എന്ന പേരിന്ന യോഗ്യമായ ഒരു ഭാഷയിൽ നിർമ്മിച്ച ഐഹിക പാരത്രിക വ്യവഹാരങ്ങളെ പറ്റിയുള്ള അനേക സൂക്ഷ്മതത്വങ്ങളേയും കണ്ടുപിടിച്ച ചതുർവ്വ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/7&oldid=167384" എന്ന താളിൽനിന്ന് ശേഖരിച്ചത്