Jump to content

താൾ:RAS 02 01-150dpi.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാൾ വെണമെന്ന് തോന്നിയതിനാലും മാർത്താണ്ഡനെപ്പോലെ അങ്ങിനെയുള്ള വേറെ ഒരാളില്ലാത്തതിനാലുമാണ് ഭരണകർത്താക്കന്മാർ അദ്ദേഹത്തെ അയപ്പാൻ തീർച്ചയാക്കിയത്. ധൈര്യം ശ്രേഷ്ഠത വിശ്വാസയോഗ്യത മുതലായ സൽഗുണങ്ങളുള്ളവർക്ക് മാത്രമേ ഇങ്ങിനെയുള്ള യോഗ്യത കൊടൂക്കാറൂള്ളൂവെന്ന സംഗതി കൊണ്ട് ആ പദവി ലഭിച്ചതിൽ മാർത്താണ്ഡനും വളരെ സന്തോഷമുണ്ടായെങ്കിലും യാത്രയുടെ ദൂരതയും അസൌകര്യവും ഓർത്ത് തന്റെ പ്രിയപത്നിയായ സുനീതിക്ക് വിരോധമായിരിക്കുമോയെന്ന് ആലോചിച്ചപ്പോൾ ക്രമേണ അദ്ദേഹം ഉന്മേഷരഹിതനായിത്തീർന്നു.

ഭർത്താവിന് അഭ്യുദയം വന്നു കാണ്മാൻ എല്ലാപ്പോഴും ആശിച്ചുകൊണ്ടിരുന്ന സുനീതിക്ക് വിവരം കേട്ടപ്പോൾ അളവറ്റ സന്തോഷമൂണ്ടായി. ശക്തിയും പ്രാബല്യവുമുള്ള ആ വിശ്വപുരഭരണകർത്താകന്മാർക്ക് തന്റെ ഭർത്താവിന്റെ ആന്തരമായ സ്വരാജ്യസ്നേഹവും സ്വഭാവഗുണവും കണ്ടറിവാൻ സാധിച്ചതിൽ ആ സ്ത്രീക്ക് വളരെ തൃപ്തിതോന്നി. അവരുടെ ബുദ്ധിസാമർത്ഥ്യത്തെ ആത്മനാ അഭിനന്ദിച്ചു. മാന്യനായ ഭർത്താവിന്റെ ഒരുമിച്ച പുറപ്പെടാമെല്ല‌ൊ എന്നു വിചാരിച്ച് പുറപ്പാടിനുള്ള ദിവസം കാത്തിരിപ്പായി. ഒരുദിവസം മാർത്താണ്ഡൻ ഒരു വിജനപ്രദേശത്തിരുന്ന് എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്നത് സുനീതി കണ്ടു. എന്തോ കുണ്ഠിതമുണ്ടെന്ന് മുഖത്തനോക്കിയപ്പോൾ മനസ്സിലായെങ്കിലും കാരണം അപ്പോൾ ചോദിപ്പാൻ നല്ല സമയമല്ലെന്ന് തീർച്ചയാക്കി. അല്പനേരം കഴിഞ്ഞ് അദ്ദേഹം ഭക്ഷണം കഴിപ്പാനിരിക്കുമ്പോൾ സുനീതി അരികെച്ചെന്ന ഒരു മാന്യപദവി ലഭിച്ചതോർത്ത് സന്തോഷിക്കേണ്ട കാലത്ത് തീരെ ഉന്മേഷമില്ലാതെയായിത്തിർന്നതിന്ന് കാരണ മെന്തെന്ന് അറിയാത്തതിനാൽ വ്യസനമുണ്ടെന്നു പറഞ്ഞു. മാർത്താണ്ഡൻ കുറേ നേരം സംസാരിക്കാതെ ഇരുന്നതിനു ശേഷം ഇങ്ങനെ മറൂപടി പറഞ്ഞു.

മാർത്താണ്ഡൻ-- എന്റെ പ്രിയതമേ, എനിക്ക് ലഭിച്ച മാന്യപദവിയോർത്ത് സന്തോഷിക്കേണ്ടതിന്ന് നിന്റെ നേരേ എനിക്കുള്ള ഗാഢപ്രേമം ഒരു പ്രതിബന്ധമായിത്തീർന്നിരിക്കുന്നു. എ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/23&oldid=167333" എന്ന താളിൽനിന്ന് ശേഖരിച്ചത്