(ഒന്നാം ഭാഗം)
1. നന്ദാചരിത്രം.
പുരാതനകാലത്തു ഭാരതവൎഷത്തിൽ പ്രഭഞ്ജനൻ എന്നു പ്രസിദ്ധനായ ഒരു രാജാവു് ഉണ്ടായിരുന്നു. ക്ഷത്രിയന്മാൎക്കുചിതങ്ങളായ കൃത്യങ്ങൾ വേണ്ടുംവണ്ണം നടത്തുന്നതിൽ വളരെ ശ്രദ്ധയും നിഷ്കൎഷയുമുള്ള അദ്ദേഹം നായാട്ടു മുതലായ വിനോദങ്ങളിൽ പ്രത്യേകം താത്പൎയ്യമുള്ളവനായിരുന്നു. ഒരിക്കൽ അദ്ദേഹം വലിയൊരു കാട്ടിൽ നായാടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്നു മുൻഭാഗത്തുള്ള ഒരു പൊന്തയുടെ ഉള്ളിൽ ഒരു മാൻ നില്‌ക്കുന്നതു കാണുകയും അതിനെ മൂൎച്ചയുള്ള ഒരമ്പുകൊണ്ടു മുറിപ്പെടുത്തുകയും ചെയ്തു. കുട്ടിക്കു മുലകൊടുത്തുകൊണ്ടിരുന്ന ഒരു പെണ്മാൻ വിചാരിക്കാതെയുണ്ടായ വേദനയോടുകൂടി കൃത്യാകൃത്യങ്ങൾ ആലോചിക്കാതെ അമ്പെയ്തു രാജാവിന്റെ നേരെ തിരിഞ്ഞു പറഞ്ഞു.
മാൻ__ഹേ മൂഢാ! നീ ഇപ്പോൾ എന്തൊരു ദുഷ്കൃത്യമാണു ചെയ്തതു്? ഞാൻ എന്റെ ഓമനയായ ഈ കുട്ടിയെ കുടിപ്പിക്കുവാനായി മുഖംതാഴ്ത്തി കീഴ്പോട്ടു നോക്കിക്കൊണ്ടു നിശ്ശബ്ദമായ നില്‌ക്കു |