താൾ:Puranakadhakal Part 1 1949.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുരാണകഥകൾ

സ്ഥികൾമാത്രം ശേഷിപ്പുള്ള ശോഷിച്ച നിന്റെ ശരീരം ക്ലേശാർഹമല്ല. വ്രതശ്രദ്ധകൊണ്ടും ഭർത്തൃശുശ്രൂഷകൊണ്ടും ശ്രാന്തയായ നിനക്കു പട്ടിണികിടക്കുവാൻ ശക്തിയില്ല. തങ്ങളുടെ സുഖത്തിന്നും ധർമ്മസമ്പാദനത്തിന്നും കാരണഭൂതമാരായ പത്നിമാരെ ദുഃഖിപ്പിക്കുന്ന പുരുഷന്മാർക്കു ഇഹലോകത്തിലും പരലോകത്തിലും സുഖമില്ലെന്നാണു് വിദ്വാന്മാർ പറയുന്നതു്. ഗൃഹസ്ഥപത്നി-- സുഖദുഃഖങ്ങളും ധർമ്മാധർമ്മങ്ങളും ഭാര്യ്യാഭർത്താക്കന്മാർക്കു സമങ്ങളാണല്ലൊ. ഈശ്വരതുല്യനായ പതി പട്ടിണി കിടക്കുമ്പോൾ ഭക്ഷിക്കുന്ന പത്നിക്കു് അതുകൊണ്ടെന്തൊരു സുഖമാണുണ്ടാവുക ? അതിഥിയെ തൃപ്തിപ്പെടുത്തുവാൻ സാധിക്കാത്തതിലുള്ള താപവും പാപവും അങ്ങയ്ക്കും എനിക്കും ഒപ്പമല്ലേ? അതിനാൽ അങ്ങുന്നു് എന്റെ മലർപ്പൊടിയുംകൂടി അതിഥിക്കു കൊടുക്കുകയാണു വേണ്ടതു്. പത്നി എത്ര പറഞ്ഞിട്ടും ഗൃഹസ്ഥൻ അവളുടെ ആഹാരത്തെ അതിഥിക്കു കൊടുപ്പാൻ കൂട്ടാക്കിയില്ല. അതിഥിസൽക്കാരംപോലെ കുടുംബസംരക്ഷണവും ഗൃഹസ്ഥന്റെ കർത്തവ്യമാണല്ലൊ. ഒടുവിൽ അവൾതന്നെ തന്റെ മലർപ്പൊടി അതിഥിക്കു കൊടുത്തു. അതിഥി അതും വാങ്ങി ആർത്തിയോടെ ഭക്ഷിച്ചു. എന്നിട്ടും അദ്ദേഹത്തിന്റെ വിശപ്പിന്നു് ഒരു കുറവുമുണ്ടായില്ല. ഉഞ്ഛവൃത്തി പിന്നേയും വിഷാ

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/50&oldid=215611" എന്ന താളിൽനിന്ന് ശേഖരിച്ചത്