താൾ:Puranakadhakal Part 1 1949.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുരാണകഥകൾ

വിട്ടു പുറത്തേക്കിറങ്ങി നാടുതോറും ഭിക്ഷാടനം ചെയ്തുതുടങ്ങി. ഒരുനാൾ ഉച്ചയാകുന്നതുവരെ വെയിലത്തു നടന്നു തളർന്നു വിപ്രൻ ഒന്നും കിട്ടാതെ മടങ്ങി വന്നു. അന്നു് എല്ലാവരും പട്ടിണി കിടക്കേണ്ടിവരുമെന്നു തീർച്ചപ്പെടുത്തി. പക്ഷെ, ഉച്ചതിരിഞ്ഞപ്പോൾ ദൈവവശാൽ ആരോ അവർക്കു് ഒരിടങ്ങഴി നെല്ലു കൊടുത്തു. അതുകൊണ്ടു മലർപ്പൊടിയുണ്ടാക്കി വിപ്രനും, വിപ്രപത്നിയും, വിപ്രപുത്രനും, പുത്രഭാര്യ്യയുംകൂടി നാഴിവീതം പങ്കിട്ടെടുത്തു ഭക്ഷിച്ചു പ്രാണരക്ഷചെയ്യാമെന്നു വിചാരിച്ചു. അവർ മലർപ്പൊടി ഭാഗിച്ചു ഭക്ഷിക്കാൻ ഭാവിക്കുമ്പോൾ യദൃച്ഛയായി ഒരു ബ്രാഹ്മണൻ അവരുടെ ഭവനത്തിലേയ്ക്കു കയറിച്ചെന്നു. അതിഥിയെക്കണ്ടു സന്തോഷം പൂണ്ട് ഗൃഹസ്ഥൻ വഴിനടന്നു ക്ഷീണിച്ച ആ വിപ്രനെ എതിരേറ്റു സ്വാഗതം പറഞ്ഞു് അകത്തേയ്ക്കു വിളിച്ചുകൊണ്ടുപോയി ദർഭപ്പുല്ലു മടഞ്ഞു ഉണ്ടാക്കിയ ഒരു പായയിൽ ഇരുത്തി കാലു കഴുകിച്ചു. അപ്പോഴയ്ക്കും അദ്ദേഹത്തിന്റെ പുത്രൻ വെയിൽകൊണ്ടു തളർന്ന അതിഥിയെ ഒരു വിശറിയെടുത്തു വീശി വിശ്രമിപ്പിക്കുവാൻ തുടങ്ങി. ഗൃഹസ്ഥന്റെ ഭാര്യ്യ അതിഥിക്കു ഭക്ഷിക്കാൻ എന്താണു കൊടുക്കേണ്ടതു് എന്നാലോചിച്ചുകൊണ്ടിരിപ്പായി. ഇതിലിടയ്ക്കു ഗൃഹസ്ഥൻ ക്ഷുത്തുകൊണ്ടു ക്ഷീണനായ അതിഥിയെ അർഘ്യപാദ്യാദികൾകൊണ്ടു പൂജിച്ചു തനിക്കായി എടുത്തുവെച്ചിരുന്ന നാഴി മലർ

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/48&oldid=215608" എന്ന താളിൽനിന്ന് ശേഖരിച്ചത്