താൾ:Puranakadhakal Part 1 1949.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
28
പുരാണകഥകൾ

വേടന്റെ കൂട്ടിൽ കിടന്നിരുന്ന അതിന്റെ ഇണ അതിനോടു വിളിച്ചുപറഞ്ഞു.

കപോതി__കാറ്റുകൊണ്ടും മഴകൊണ്ടും ക്ഷീണിച്ച ഈ വേടൻ നമ്മുടെ ഗൃഹത്തിൽ ഒരതിഥിയായിട്ടാണു വന്നിരിക്കുന്നതു്. അവൻ തണുപ്പുകൊണ്ടു തീരെ തളൎന്നും വിശപ്പുകൊണ്ടു വളരെ വലഞ്ഞുമിരിക്കുന്നു. അവനെ വേണ്ടുംവണ്ണം പൂജിച്ചാൽ നമുക്കു ശ്രേയസ്സുണ്ടാകും. ശരണാഗതനായ അവനെ രക്ഷിച്ചു പുണ്യം നേടുവാനുള്ള അവസരത്തെ വെറുതെ കളഞ്ഞു ഭാൎയ്യയെപ്പററി വിലപിച്ചും കൊണ്ടിരിക്കുന്നതു് ഒട്ടും ഉചിതമല്ല. അതിഥിയെ പട്ടിണിയിട്ടു കൊല്ലുന്ന ഗൃഹസ്ഥൻ മാതൃവധം ചെയ്യുന്ന പുത്രനെപ്പോലെ പാപിയാകുന്നു. ഒതുങ്ങിയ മട്ടിലാണെങ്കിലും തനിക്കു കഴിവുള്ളവണ്ണം അതിഥിസത്കാരം ചെയ്യുന്ന ഗൃഹസ്ഥനാകട്ടെ ഇഹലോകത്തിലും പരലോകത്തിലും പരമസുഖത്തെ പ്രാപിക്കുന്നു. അതുകൊണ്ടു് പുത്രന്മാരും പുത്രിമാരും വേണ്ടതുണ്ടല്ലോ. അതുകൊണ്ടു് എന്നെപ്പറ്റി വ്യസനിച്ചും കൊണ്ടിരിക്കാതെ സ്വഗൃഹത്തിൽ വന്നുചേൎന്ന അനാഥനായ അതിഥിയെ പൂജിച്ചു പുണ്യം സമ്പാദിപ്പാൻ ശ്രമിക്കുക. അതാണു വേണ്ടതു്.

ജന്മവൈരിയായ വേടന്റെ കൂട്ടിൽ കിടന്നും കൊണ്ടു് അവനെ സത്കരിപ്പാനായി ഭൎത്താവായ തന്നോടുപദേശിക്കുന്ന പെൺപ്രാവിന്റെ ഔദാൎയ്യ

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/34&oldid=216774" എന്ന താളിൽനിന്ന് ശേഖരിച്ചത്