താൾ:Puranakadhakal Part 1 1949.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
14
പുരാണകഥകൾ

യ്ക്കു ഞാനും വരാം. എന്റെ പ്രിയപ്പെട്ട അമ്മയുടെകൂടെ മരിക്കുന്നതആണു് എനിക്കും നല്ലതു. അമ്മയെ വിട്ടുപിരിഞ്ഞു ഞാൻ തനിച്ചു് ഇവിടെ താമസിക്കുന്നതായാലും എപ്പോഴെങ്കിലും ഒരിക്കൽ എനിക്കും മരിക്കാതെ കഴിയുമോ? അമ്മയുടെ ഒരുമിച്ചു ഞാനും കാട്ടിലേയ്ക്കു വരുന്നതായാൽ ഒരു സമയം ആ നരി എന്നേയും കൊല്ലുമായിരിക്കാം. അതുകൊണ്ടെന്താണു ദോഷം വരാനുള്ളതു്? മാതൃഭക്തനായ ഒരു പുത്രന്നു കിട്ടാവുന്ന ഗതി എനിക്കും ലഭിക്കും. അത്രമാത്രമേയുള്ളു. അതുകൊണ്ടു്, അമ്മേ! നിന്റെ പിന്നാലെ ഞാനും വരാം. അതുമല്ലെങ്കിൽ അമ്മയും പോകരുതു. എന്റെ പെറ്റമ്മയെ പിരിഞ്ഞു ഞാൻ എങ്ങിനെ ജീവിക്കും. മുല കുടിക്കുന്ന കുട്ടികൾക്ക് അമ്മ മരിച്ചാൽ പിന്നെ എന്തൊരു ഗതിയാണുള്ളതു്? അതുകൊണ്ടു് അമ്മ പോകുവാൻ പാടില്ല. പ്രതിജ്ഞാലംഘനത്തിന്റെ പാപമെല്ലാം ഞാൻ ഏറ്റുകൊള്ളാം.

നന്ദ__അയ്യോ കുട്ടി നീ അതൊന്നും പറയരുതു. ഇപ്പോൾ എനിക്കുമാത്രമേ മരണം വിധിച്ചിട്ടുള്ളു. നിനക്കു വിധിച്ചിട്ടില്ല. പിന്നെ എന്തിനാണു നീ എന്റെ കൂടെ വന്നു ചാകുന്നതു്. ഏതായാലും എനിക്കു പോകാതെ കഴിയില്ല. ഇനിമേൽ നിനക്കെങ്കിലും ഈ മാതിരി അപകടം പറ്റാതിരിപ്പാനായി ഞാൻ ഒരുപദേശം തരാം.

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/20&oldid=216760" എന്ന താളിൽനിന്ന് ശേഖരിച്ചത്