Jump to content

താൾ:Puranakadhakal Part 1 1949.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
6
പുരാണകഥകൾ

രാജ്ഞിയാണെന്നഭിമാനിച്ചിരുന്ന നന്ദു ഭയപ്പെട്ടു് വിറച്ചുകൊണ്ടു് ഒരു ചത്ത പശുവിനെപ്പോലെ താനറിയാതെ നിലത്തു വീണുപോയി. കുറെ കഴിഞ്ഞ ശേഷം കണ്ണൊന്നു മിഴിച്ചുനോക്കിയപ്പോൾ പശുക്കളുടെ അന്തകനായ ആ വ്യാഘ്രത്തിന്റെ ഘോരമായൊരു രൂപം മുൻഭാഗത്തു കണ്ടു. വ്യാഘ്രം അതിനെ കൊന്നുതിന്നുന്നതിന്നു മുമ്പായി അതിനെ ഭയപ്പെടുത്തി രസിക്കുന്നതുപോലെ തോന്നി. ദയാലുവായ ആ മഹാസത്വം ആ സാധുപ്പശുവിനെ തന്റെ ഊക്കേറിയ കൈകൊണ്ടു ഒരൊറ്റടിക്കു കൊന്നുകളയാതെ അതിനോടു് ഇപ്രകാരം വിളിച്ചു പറയുകയാണുണ്ടായതു്.

നരി__എനിക്കു് ഇന്നത്തെ ഭക്ഷണത്തിന്നായി നിന്നെയാണു് ഈശ്വരൻ അയച്ചുതന്നിട്ടുള്ളതു്. നല്ലതു്; നിന്നെപ്പോലെ മാംസപുഷ്ടിയുള്ള ഒരു പശുവിനെ ഞാൻ ഇന്നേവരെ തിന്നിട്ടില്ല. നീ ഇവിടെ വന്നുചേൎന്നതിൽ എനിക്കു വളരെ സന്തോഷമുണ്ടു്.

പുല്ലുതിന്നു പള്ളനിറയ്ക്കാൻ പോയ പശു പുലിയുടെ ഇരയായ്തീൎന്നവിവരം അറിഞ്ഞപ്പോൾ തന്റെ ആലോചനയില്ലായ്മയെപ്പറ്റി കഠിനമായി പശ്ചാത്തപിച്ചു. തനിക്കു സംഭവിച്ച ആപത്തിനേക്കാൾ അധികം തന്റെ കുട്ടിയുടെ കഷ്ടസ്ഥിതിയായിരുന്നു നന്ദയെ ദുഃഖിപ്പിച്ചതു്. പുല്ലു കടിച്ചു തുടങ്ങീട്ടില്ലാത്ത അതിന്റെ ചെറിയ കുട്ടിക്കു തള്ളയെ

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/12&oldid=216751" എന്ന താളിൽനിന്ന് ശേഖരിച്ചത്