താൾ:Priyadarshika - Harshan 1901.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിഷം കുടിച്ചു മരിക്കാറായിരിക്കുന്നുവെന്നു മനോരമയും വന്നു പറഞ്ഞു. തന്റെ സോദരിയായ പ്രിയദർശികയുടെ വിവരമൊന്നും അറിയാത്തതുകൊണ്ടുള്ള വ്യസനത്തെക്കാൾ അതി കഠിനമായ ആരണ്യകയുടെ ആ വർത്തമാനം കേട്ട ഉടനെ തന്നെ അവളെ തന്റെ സമീപം വരുത്തി- കഞ്ചുകി അവളെ കണ്ടപ്പോൾ തന്റെ സ്വാമിയുടെ പുത്രിയായ പ്രിയദർശികയാണെന്നു മനസ്സിലാവുകയും, അപ്പോഴത്തെ ആ കഷ്ടസ്ഥിതി കണ്ടു സീമയില്ലാതെ പരിതപിക്കുകയും ചെയ്തു. വിഷം കുടിച്ചു മരണോന്മുഖിയായി തന്റെ മുൻപിൽ കിടക്കുന്ന ആ കന്യക; സ്വന്തം പ്രിയസഹോദരിയായ പ്രിയദർശികയാണെന്ന അറിഞ്ഞപ്പോൾ വാസവദത്തയുടെ മനസ്സിലുണ്ടായ പലമാതിരി വ്യസനങ്ങളേയും, വിചാരങ്ങളേയും വിവരിക്കുവാനാരാലും പ്രയാസമാണ്. എന്തിനു വളരെ പായുന്നു. പാതാള ലോകത്തുനിന്നു വിഷവൈദ്യം പഠിച്ചു വന്ന അതിസമർത്ഥനായ തന്റെ ഭർത്താവിരിക്കുമ്പോൾ എന്തിനിങ്ങിനെ വ്യസനിക്കുന്നുവെന്നു വിചാരിച്ചു വത്സരാജാവോട അവളെ രക്ഷിച്ചു തരുവാൻ വളരെ വണക്കമായപേക്ഷിച്ചതു കൊണ്ടു രാജാവവളേ വിഷമിറക്കി ജീവിപ്പിച്ചു; എന്നു മാത്രമല്ല, സന്തോഷസമുദ്രമഗ്നയായ വാസവദത്തയുടെ അനുവാദത്തോടുകൂടി ത്തന്നെ എന്നുവെച്ചാൽ അത്യന്തനിർബ്ബന്ധത്തോടുകൂടി ത്തന്നെ, ആരണ്യകയുടെ വേഷം മാറി പ്രിയദർശികയായി ത്തീർന്ന, നമ്മുടെ കഥാനായികയായ ആ കന്യകാരത്നത്തെ വിവാഹം ചെയ്തു അത്യന്ത സന്തോഷത്തോടുകൂടി എല്ലാവരും സുഖമായിരുന്നു.

പരിഭാഷകൻ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/8&oldid=206931" എന്ന താളിൽനിന്ന് ശേഖരിച്ചത്