താൾ:Priyadarshika - Harshan 1901.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂടികാഴ്ച് കഴിച്ചു. ഗാന്ധർവവിവാഹപ്രകാരം അവളെ അംഗീകരിക്കുകയും ചെയ്യാം.

ഈ ഉപായപ്രകാരമുള്ള സംഗതികൾ രംഗത്തിങ്കൽ വെച്ചു നടക്കുമ്പോൾ സംശയിക്കത്തക്കതായ ചില കാരണങ്ങൾ ഉണ്ടായതുകൊണ്ടു വിവരമെല്ലാം അറിയാനിട വന്നപ്പോൾ വാസവദത്തെക്കുണ്ടായ കോപത്തിന്ന ഒരതിരും അളവും ഇല്ല. ഏതെങ്കിലും ഉടനെ ആരണ്യകയെ പിടിച്ചു ചങ്ങല വെപ്പാൻ കല്പിച്ച അപ്പോൾ തന്നെ വാസവദത്ത രംഗത്തിൽനിന്നു പോയിക്കളഞ്ഞു. തന്റെ മനോരഥം സാധിക്കാത്തതുകൊണ്ടും, അങ്ങിനെ 'വിഢ്ഢി വേഷം' കെട്ടി വഷളായതുകൊണ്ടും, വാസവദത്ത കഠിനമായി കോപിച്ചതുകൊണ്ടും വ്യസനസമ്മിശ്രമായ ലജ്ജയോടുകൂടി വത്സരാജാവു പിന്നെ വാസവദത്തയെ സമാധാനം ചെയ്വാൻ ശ്രമിച്ചു തുടങ്ങി.

കലിംഗരാജാവു ദൃഢവർമ്മാവിനെ രാജഭ്രഷ്ടനാക്കിയെന്നു മുൻപെ പ്രസ്താവിച്ചിട്ടുണ്ടല്ലൊ- വത്സരാജാവ് ഈ വർത്തമാനം കേട്ട ഉടനെ തന്നെ വിജയസേനനെ സൈനൃത്തോടുകൂടി, കലിംഗരാജാവിനെ സംഹരിച്ചു ദൃഢവർമ്മാവിനെ മുൻസ്ഥിതിയിലാക്കി വരുവാൻ ഏല്പിച്ചയച്ചിട്ടുണ്ടായിരുന്നു. കല്പനപ്രകാരമെല്ലാം ചെയ്തുവെന്നുള്ള സന്തോഷവർത്തമാനത്തെ രാജാവിനെയും രാജ്ഞിയേയും അറിയിപ്പാൻ വേണ്ടി ദൃഢവർമ്മാവിന്റെ കഞ്ചുകിയോടു

കൂടി വിജയസേനൻ അവിടെ വന്നത, മുൻപറഞ്ഞപ്രകാരം രാജാവു വാസവദത്തയെ സമാധാനിപ്പിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ഇതിനിടയിൽ വത്സരാജാവിന്നു കൊടുപ്പാൻ നിശ്ചയിച്ചിരുന്ന പ്രിയദർശികയെ കൈവിട്ടു പോയ വിവരവും പ്രസംഗവശാൽ കഞ്ചുകി പ്രസ്താവിച്ചു. ഇപ്രകാരമുള്ള കോലാഹലത്തിന്റെ മദ്ധ്യേ, ആരണ്യക


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/7&oldid=206930" എന്ന താളിൽനിന്ന് ശേഖരിച്ചത്