താൾ:Priyadarshika - Harshan 1901.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

എനിയെങ്കിലും ഭഗിനീസ്നേഹം കാണിക്ക്. (കഴുത്തിൽ കെട്ടിപ്പുണരുന്നു). ഇപ്പോൾ എനിക്ക് ആശ്വാസമായി. വിദൂഷകൻ - ആട്ടേ, ഇവിടുന്നു ഭഗിനിയെ കെട്ടിപ്പിടിച്ചിങ്ങിനെ സന്തോഷിച്ചിരിക്കുന്നു. വൈദ്യനു സമ്മാനം കൊടുപ്പാൻ മറന്നുപോയായിരിക്കും ഇല്ലേ? വാസവദത്ത - വസന്തകാ! മറന്നിട്ടില്ല. വിദൂഷകൻ - (രാജാവിനോടു പുഞ്ചിരിയോടേ) വൈദ്യാ! കൈ കാണിക്കു. തക്കതായ സമ്മാനം തരിക്കാം. (രാജാവു കൈകാണിക്കുന്നു). (വാസവദത്ത പ്രിയദർശികയുടെ കൈ പിടിച്ചു കൊടുക്കുന്നു). രാജാവ് - (കൈ വലിച്ചിട്ട്) ഇവളെന്തിനാണ്? ഇപ്പൊൾ തന്നെ ഭവതി ഒരുവിധം പ്രസാദിച്ചുള്ളു. വാസവദത്ത - ഇവിടുന്നിവളെ വാങ്ങാതിരിപ്പാനെന്താൺ? അച്ഛൻ മുൻപുതന്നെ തന്നിരിക്കുന്നുവല്ലൊ. വിദൂഷകൻ - ദേവി മാനനീയയാണ്. ഒരിക്കലും വിപരീതം പ്രവർത്തിക്കരുത്. (വാസവദത്തെ രാജാവിന്റെ കൈ പിടിച്ചു വലിച്ചു പ്രിയദർശികയെ കൊടുക്കുന്നു). രാജാവ് - ദേവി എല്ലാറ്റിനും ശക്തയാണ്. നമുക്കു മറിച്ചൊന്നും ചെയ്യാൻ പാടില്ലല്ലൊ. വാസവദത്ത - ആര്യ്യപുത്രാ! ഇതിൽപരം ഞാനിവടുത്തേക്ക് എന്തൊരു പ്രിയമാണ് ചെയ്യേണ്ടുന്നത്? രാജാവ് - ഇതിനേക്കാൾ പ്രിയമെന്താണ്? ആലോചിച്ചു നോക്കു. പിന്നെയും ദൃഢവർമ്മഭൂപനഖിലം

രാജ്യം ലഭിച്ചീടിനാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/68&oldid=217189" എന്ന താളിൽനിന്ന് ശേഖരിച്ചത്