താൾ:Priyadarshika - Harshan 1901.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശികാ

ടുന്നതായി നടിച്ചു വിഷാദത്തോടെ അസ്പഷ്ടമായിട്ട്) മനോരമേ! ഞാൻ വളരെ നേരം ഉറങ്ങിപ്പോയി. വിദൂഷകൻ - അല്ലേ തോഴരേ! ഇവിടുത്തെ വൈദ്യം സഫലമായി. (പ്രിയർദശിക ആഗ്രഹത്തോടെ രാജാവിനെ നോക്കീട്ടു ലജ്ജയോടെ കുറഞ്ഞൊന്നു മുഖം താഴ്ത്തി ഇരിക്കുന്നു). വാസവദത്ത - (സന്തോഷത്തോടേ) ആര്യ്യപുത്രാ! ഇവളെന്താണ് ഇപ്പോഴും വേറെവിധം ചെയ്യുന്നത്? രാജാവ് - (പുഞ്ചിരിയോടേ). മുന്നേപ്പോലായതില്ലാ മിടി ബത, വചനം നല്ലവണ്ണം തെളിഞ്ഞി ല്ലെന്നല്ലാ സ്വേദമോടും പുളകമൊടുമതി ക്ഷീണമായ് തിർന്നു ദേഹം കുന്നാക്കും കൊങ്ക ദുഃഖിപ്പൊരു വിറയലുമേ തീർന്നതില്ലത്ര പാർത്താ ലിന്നയ്യോ രൂക്ഷമാകും വിഷമിവളെ യൊഴി ച്ചില്ലയോ? നല്ലവണ്ണം കഞ്ചുകി - (പ്രിയദർശികയോട) രാജപുത്രീ! ഭവതിയുടെ പിതൃദാസനിതാ (കാൽക്കൽവീഴുന്നു). പ്രിയദർശിക - (നോക്കീട്ട്) അല്ലാ! വിനയവസുവെന്ന ആര്യ്യകഞ്ചുകിയോ. (കണ്ണുനീരോടേ) അയ്യോ അഛാ! അയ്യോ അമ്മേ!. കഞ്ചുകി - രാജപുത്രീ! കരയേണ്ട. ഭവതിയുടെ അച്ഛനമ്മമാർ സുഖമായിരിക്കുന്നുണ്ട്. വത്സരാജാവിന്റെ വൈഭവം കൊണ്ട് ആ രാജ്യവും മുൻപേത്തെപ്പോലെ തന്നെയായി.

വാസവദത്ത - (കണ്ണുനീരോടേ) കള്ളീ! ഇവിടെ വാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/67&oldid=217188" എന്ന താളിൽനിന്ന് ശേഖരിച്ചത്