താൾ:Priyadarshika - Harshan 1901.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

ക്കു. അല്ലാ! ഇവളുടെ വേദനയും ശമിച്ചുപോയോ? അറിവില്ലാതെ വല്ല തെറ്റും ഞാൻ ചെയ്തതുകൊണ്ടായിരിക്കുമോ നീ ഇപ്പോൾ ദേഷ്യപ്പെട്ടു മിണ്ടാതെ യിരിക്കുന്നത്? എന്നാലും പ്രസാദിക്കണേ. പ്രസാദിക്കണേ. എഴുനിൽക്കു. എഴുനിൽക്കു. എനി ഒരിക്കലും ഞാനപരാധം ചെയ്കയില്ല. (മേല്പെട്ടു നോക്കീട്ട്) അയ്യോ! പാപി ദൈവമേ! ഞാൻ നിണക്കു എന്താണ് പിഴച്ചത്? എന്റെ സോദരിയെ ഈ നിലയിലാക്കി ക്കാട്ടിത്തന്നുവല്ലൊ. (പ്രിയദർശികയുടെ മേൽ ചെന്നു വീഴുന്നു). വിദൂഷകൻ - അല്ലേ തോഴരേ! എന്താണ് മൂഢനായിരിക്കുന്നത്? ഇതു വിഷാദിക്കേണ്ടുന്ന സമയമല്ല. വിഷം കയറിയാൽ ദുർഗ്ഘടമാണ്. തന്റെ വിദ്യാവൈഭവം കാണിക്കു. രാജാവ് - ഓ. ശരിതന്നെ. (പ്രിയദർശികയെ നോക്കീട്ട്) ഞാനിത്രനേരവും അന്ധാളിച്ചു പോയി. എനിയെങ്കിലും ഇവരെ ജീവിപ്പിക്കട്ടെ. വെള്ളം. വെള്ളം. വിദൂഷകൻ - (പോയി പിന്നെ പ്രവേശിച്ചിട്ട്) വെള്ളമിതാ. (രാജാവ് അടുത്തുചെന്നു പ്രിയദർശികയുടെ മേൽ കൈവെച്ചു മന്ത്രസ്മരണം നടിക്കുന്നു. പ്രിയദർശിക പതുക്കെ എഴുനില്ക്കുന്നു). വാസവദത്ത - ആര്യ്യപുത്രാ! ഭാഗ്യത്താലെന്റെ ഭഗിനി ജീവിച്ചുവന്നു. വിജയസേനൻ - അമ്പാ! മഹാരാജാവിന്റെ വിദ്യാവൈഭവം!!. കഞ്ചുകി - അഹോ! മഹാരാജാവിന്റെ നരേന്ദ്രത്വത്തിന്ന ഒരു ദിക്കിലും തടവില്ല.

പ്രിയദർശിക - (പതുക്കെ എഴുനീറ്റിരുന്ന ആവിയി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/66&oldid=217187" എന്ന താളിൽനിന്ന് ശേഖരിച്ചത്