Jump to content

താൾ:Priyadarshika - Harshan 1901.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഴിയെന്ന് ആലോചിച്ചു തുടങ്ങി. അങ്ങനെ അനുരാഗത്തോടു കൂടിയ ആ പുരുഷൻ, മുൻപു തന്നെ വിവാഹം ചെയ്വാൻ നിശ്ചയിക്കപ്പെട്ട വത്സരാജാവാണെന്ന അറിഞ്ഞപ്പോൾ ആരണ്യകെക്കു ഉണ്ടായ കൗതുകവും, പ്രേമവും ഇത്രയെന്നു പറഞ്ഞുകൂട- അളവില്ലാതെ ഉള്ളിൽ നിറഞ്ഞു വഴിയുന്ന ആ അന്യോന്യാനുരാഗത്തെ രാജവയസ്യനായ വസന്തകനിൽനിന്നും, ആരണ്യകയുടെ പ്രിയസ്നേഹിതയായ മനോരമയിൽനിന്നും, രാജകുഡുംബത്തിലെ ഒരു വൃദ്ധയായ സാംകൃത്യായനിയിൽനിന്നും മറച്ചുവെക്കുവാനവർക്കു കഴിഞ്ഞില്ല.

അതിന്റെ ശേഷം അവരെല്ലാവരുംകൂടി ഈ ദമ്പതിമാരെ ഒന്നിച്ചു ചേർക്കുവാൻ ഒരുപായം നിശ്ചയിച്ചുറച്ചു. ഈ കാർയ്യത്തിന്നു രാജമഹിഷിയായ വാസവദത്ത ഒരു കാലത്തും അനുവദിക്കയില്ലെന്നു വെച്ച ഇതു സംബന്ധമായ യാതൊരു വിവരവും ഇവിടെ അറിയിച്ചില്ല. പിന്നെ ആ ഉപായത്തെ വിദൂഷകന്റെ മുഖേന രാജാവിനെ അറിയിച്ചു. ആയതെന്തെന്നാൽ:- രാജ്ഞിയുടെ വിനോദത്തിനുവേണ്ടി ഒരു നാടകം അഭിനയിപ്പാൻ നിശ്ചയിച്ചിട്ടുണ്ട്. "വാസവദത്തയുടെ അച്ഛൻ വത്സരാജാവിനെ ചങ്ങല വെച്ചതും, അദ്ദേഹത്തെ സംഗീതം പഠിപ്പിക്കുവാൻ വാസവദത്തയുടെ അടുക്കലാക്കിയതും; വാസവദത്തയോടുകൂടി അദ്ദേഹം ചങ്ങലയിൽനിന്നു വിട്ടുപോന്ന ഒടുവിൽ വിവാഹം ചെയ്തതു"മായ ഒരു കഥയാണ ആ നാടകത്തിൽ അടങ്ങിയിരിക്കുന്നത്. ഇതിൽ വാസവദത്തയുടെ വേഷം ആരണ്യകയും, വത്സരാജാവിന്റെ വേഷം മനോരമയും കെട്ടണമെന്നാണ് നിശ്ചയം. അപ്പോൾ അവിടെ വന്നു മനോരമെക്കു പകരം രാജാവു തന്നെ രാജാവിന്റെ വേഷം എടുക്കുന്നതായാൽ തമ്മിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/6&oldid=206928" എന്ന താളിൽനിന്ന് ശേഖരിച്ചത്