താൾ:Priyadarshika - Harshan 1901.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

രാജാവ് - പ്രിയേ! സത്യമാണ്. പ്രത്യക്ഷമായിട്ടു തന്നെ ചെയ്തിട്ടു പിന്നെ ഭവതിയെ പ്രസാദിപ്പിക്കുവാൻ നോക്കുന്നതുകൊണ്ടു ഞാൻ ലജ്ജിതനായിരിക്കുന്നു. സാംകൃത്യായനി - (പീഠം ചൂണ്ടിക്കാണിച്ച) മഹാരാജാവേ! ഈ പീഠത്തിന്മേൽ ഇരിക്കു രാജാവ് - (പീഠം ചൂണ്ടിക്കാണിച്ച്) ഇതാ ഇവിടെ ദേവിയും ഇരിക്കട്ടെ. (വാസവദത്ത നിലത്തിരിക്കുന്നു). രാജാവ് - ഛേ: ദേവി നിലത്താണോ ഇരുന്നത്. ഞാനും ഇവിടെ ത്തന്നെ ഇരിക്കാം. (നിലത്തിരുന്നു തൊഴുതു കൊണ്ട്) പ്രിയേ! പ്രസാദിക്കണേ. പ്രസാദിക്കണേ. നമസ്കരിക്ക കൂടി ചെയ്തിരിക്കുന്ന എന്റെ നേരേ എന്താണിങ്ങിനെ ഗംഭീരമായി കോപിച്ചിരിക്കുന്നത്? ചില്ലിഭംഗം വെടിഞ്ഞിടുധികതരമഹോ രോദനം ചെയ്തിടുന്നു തെല്ലയ്യോ ചുണ്ടിളക്കി സ്സതതവുമധുനാ നിശ്വസിക്കുന്നുവല്ലൊ ചൊല്ലുന്നീലൊന്നുമേറ്റം മുഖകമലമതും താഴ്ത്തി യെന്തോ നിനെക്കു ന്നല്ലേ! നിൻകോപവും വിധമഴലൊളിയ മ്പെന്നപോലേകിടുന്നു പ്രിയേ! പ്രസാദിക്കണേ. പ്രസാദിക്കണേ. (കാൽക്കൽ വീഴുന്നു).

വാസവദത്ത - അവിടുന്നു വലിയ സുഖിയനാണല്ലോ. എന്തിനാണ് പിന്നെ വ്യസനിക്കുന്നവരേ വ്യസനിപ്പിക്കുന്നത്. ആരാണിവിടെ കോപിച്ചിരിക്കുന്നത്?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/58&oldid=217176" എന്ന താളിൽനിന്ന് ശേഖരിച്ചത്