താൾ:Priyadarshika - Harshan 1901.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശികാ

ധാർഷ്ട്യത്തോടേ തടുത്തിട്ടവളെയഥ ചിരി ച്ചിട്ടു പുൽകട്ടയോ ഞാ നൊട്ടേറെ ത്തട്ടിമിന്നിച്ചിഹ ഫലിതമതി പ്രീതിയോ ചേർത്തിടേണ്ട പിട്ടെന്യേ കാൽക്കൽവീണിട്ടടവൊടു തൊഴുകൈ ചേർക്കയോ വേണ്ടതിപ്പോ ളൊട്ടും തോന്നുന്നതില്ലിന്നൊരു വഴിയതു മുൾ പ്രീതി ദേവിക്കു ചേർപ്പാൻ ഏതെങ്കിലും വരു. ദേവിയുടെ അടുക്കലേക്കു തന്നേ പോകുക. വിദൂഷകൻ - ഇവിടുന്നു പോയിക്കോളു. ഞാനങ്ങട്ടേക്ക ഇല്ല. ഇപ്പോൾ തന്നെയാണ് ഒരുവിധേന ഞാൻ ബന്ധനത്തിൽനിന്നു വിട്ടുപോന്നത്. രാജാവ് - (ചിരിച്ചിട്ട്, കഴുത്തിൽ പിടിച്ചു വലിക്കുന്നു) വിഡ്ഢീ! വരൂ. വരൂ. (ചുറ്റി നടന്നു നോക്കീട്ട്) ദേവി ഇതാ ദന്തമാളികയിൽ ഇരിക്കുന്നു. അടുത്തു ചെല്ലുക തന്നെ. (ലജ്ജയോടെ അടുത്തു ചെല്ലുന്നു). (വാസവദത്ത വസനത്തോടെ പീഠത്തിന്മേൽ നിന്ന എഴുനില്ക്കുന്നു). രാജാവ് - എന്തീ ഭ്രമം പീഠമൊഴിച്ചെഴീപ്പാ നെന്താന്തമദ്ധ്യെക്കിതു യുക്തമല്ലാ നോക്കിന്നു കാണുന്നവനിങ്ങിനെ ഹ്രീ ചേർക്കുന്നതെന്തിന്നധികാരത്താൽ

വാസവദത്ത - (മുഖത്തു സൂക്ഷിച്ചുനോക്കീട്ട്) ആര്യ്യപുത്രാ! ഇവിടുന്ന് ഇപ്പോൾ നന്നേ ലജ്ജിച്ചിരിക്കുന്നുവല്ലോ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/57&oldid=217175" എന്ന താളിൽനിന്ന് ശേഖരിച്ചത്