താൾ:Priyadarshika - Harshan 1901.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

രാജാവ് - ദേവീ! മറ്റൊന്നും ശങ്കിക്കേണ്ട. എന്തിന്നോ ചില്ലിതുള്ളിച്ചിത വെറുതെ ലലാടേന്ദുവിന്നങ്കമാക്കു ന്നെന്തിന്നേകന്നു കാറ്റാലിളകിയൊരു ജപാ കാന്തി ചുണ്ടിന്നുമിപ്പോൾ ഏന്തീടും കമ്പമൊക്കും കചയുഗമതിനാൽ താന്തമായ് മദ്ധ്യമേറ്റം കാന്തേ! കോപം ത്യജിക്കൂ കുതുകമതു നിണ ക്കേകുവാൻ ക്രീഡചെയ്തേൻ. ദേവീ! പ്രസാദിക്കണേ. പ്രസാദിക്കണേ. (കാൽക്കൽ വിഴുന്നു) വാസവദത്ത - എടീ! നാടകമവസാനിച്ചു. അകത്തേക്കു തന്നെ പോകുക. (പോയി) രാജാവ് - (നോക്കീട്ട്) അല്ലാ! ദേവി പ്രസാദിക്കാതെ തന്നെ പോയിക്കഴിഞ്ഞുവോ? മെത്തും കോപേന വേർത്തിട്ടിളകിയ പുരിക ത്തോടു ചേർന്നുള്ള ദേവീ വക്ത്രത്തേയും, ഭയത്തോടധികമിടറിയോ ടുന്ന മാൻകുട്ടിതന്റേ നേത്രത്തോടൊത്ത കണ്ണൊത്തൊരു ദയിതതമാ വക്ത്രവും, പാർത്തു മുന്നിൽ ചീർത്തീടും പേടിയും മേ കുതുകവുമധുനാ ഹൃത്തിൽ വന്നെത്തിടുന്നു എനിയിപ്പോൾ കിടപ്പറയിൽ ചെന്നു ദേവിയെ പ്രസാദിപ്പിക്കുവാൻ എന്താണ് വഴിയെന്നു നോക്കട്ടെ. (എല്ലാവരും പോയി)

ഇങ്ങിനെ മൂന്നാമങ്കം)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/52&oldid=217169" എന്ന താളിൽനിന്ന് ശേഖരിച്ചത്