താൾ:Priyadarshika - Harshan 1901.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിജയസേനൻ കൂട്ടിക്കൊണ്ടുവന്നു വത്സരാജാവിന്റെ രാജധാനിയിലാക്കി. അദ്ദേഹം തന്റെ രാജ്ഞിയായ വാസവദത്തയുടെ ഒന്നിച്ച അവളെ താമസിപ്പിച്ചു. രാജകന്യകെക്കു വേണ്ടുന്നവിധം നൃത്തഗീതവാദ്യാദികളെല്ലാം അഭ്യസിപ്പിച്ച അവളെ തന്റെ സോദരിയെപ്പോലെ കൊണ്ടുനടക്കേണമെന്നും മററും വാസവദത്തയെ ഏല്പിച്ചിട്ടുമുണ്ടായിരുന്നു.

ഈ പ്രിയദർശിക, ഈ നാടികയിലേ പ്രധാനനായികയാണ്. ഇവൾ രാജ്ഞിയോടുകൂടി താമസിക്കുന്ന കാലത്തു തന്റെ സത്യമായ പേർ ആരോടും തന്നെ പറഞ്ഞിരുന്നില്ല. അരണ്യത്തിൽനിന്നു കണ്ടുകിട്ടിയതിനാൽ 'ആരണ്യക'യെന്നാണ് അവളെ വിളിച്ചുവന്നത്. വാസവദത്തയുടേയും പ്രിയദർശികയുടേയും അമ്മമാർ ജ്യേഷ്ഠാനുജത്തിമാരാണ്. എന്നാൽ സഹോദരിയാണ് തന്റെ ഒന്നിച്ചു ദാസിയെ പോലേ താമസിക്കുന്നതെന്നു വാസവദത്തയാകട്ടേ, തന്നെ വിവാഹം ചെയ്തുകൊടുക്കാൻ നിശ്ചയിക്കപ്പെട്ട ആ രാജാവിന്റെ കുഡുംബത്തിലാണ് താമസിക്കുന്നതെന്നു പ്രിയദർശികയാകട്ടെ ആദ്യകാലത്ത അശേഷവും അറിഞ്ഞിരുന്നില്ല.

ഒരു ദിവസം രാജ്ഞിയുടെ കല്പനപ്രകാരം ആരണ്യകയും മറെറാരു ദാസിയും കൂടി താമരപ്പൂക്കളും മററും പറിപ്പാനായിട്ട് ഉദ്യാനത്തിൽ ചെന്നു. അവിടെവെച്ചു രാജാവിന്ന ഇവളെ കാണാനും സൌന്ദർയ്യം കണ്ടു ഭ്രമിപ്പാനും സംഗതിയായി- അവളാരാണെന്നു രാജാവിന്നു ആദ്യം മനസ്സിലായില്ല. പിന്നെ ആ ദാസിയുമായിട്ടുള്ള അവളുടെ സംഭാഷണത്താൽ വിന്ധ്യകേതുവിന്റെ മകളായ രാജകന്യകയാണെന്നു മനസ്സിലായപ്പോൾ, അതിയായ അനുരാഗത്തോടുകൂടി അവളെ ലഭിപ്പാനെന്താണ് വ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/5&oldid=206926" എന്ന താളിൽനിന്ന് ശേഖരിച്ചത്