കവനോദയം
ആരണ്യക - (സംഭ്രമത്തോടേ) കാഞ്ചനമാലേ നിൽക്കു. നിൽക്കു. ഇതാ ഇദ്ദേഹം കൈ പിടിക്കുന്നു. രാജാവ് - (ആരണ്യകയുടെ കൈ പിടിച്ചിട്ട) പെട്ടന്നാമഞ്ഞുനീരേറ്റൊരു കമലമതിൻ മൊട്ടുതാനോ യിതല്ലി ന്നൊട്ടും വൈലാറ്റിടാതുള്ളിതിനുഷസി പെടു ന്നായതൊട്ടാ സമത്വം ചുട്ടീടും ചന്ദ്രനുണ്ടോ നഖഹിമകരനായ് മഞ്ഞു പാരം പൊഴിക്കു ന്നൊട്ടീടും വേർപ്പുനീരാമമൃതമിതു വമി ക്കുന്നതാണില്ല വാദം അത്രമാത്രമല്ല. ചെറുതാം പവിഴക്കൊടിയുടെ ചാരുത കട്ടോരു തന്റെ കയ്യാലേ പരിചിനൊടീ രാഗമതെൻ കരളിൽ കെല്പോടു ചേർത്തു നീ യിപ്പോൾ ആരണ്യക - (സ്പർശവിശേഷത്തേ നടിച്ച) ഛേ.-ഛേ.- ഈ മനോരമയെ തൊട്ടിട്ട് എന്റെ ശരീരത്തിനെല്ലാം അനർത്ഥമായിരിക്കുന്നുവല്ലൊ. വാസവദത്ത - (വേഗത്തിൽ എഴുനീറ്റ) അമ്മേ! നോക്കു! എനിക്ക് ഈ വ്യാജപ്രവൃത്തി കാണ്മാൻ പ്രയാസമാണ്.
സാംകൃത്യായനി - രാജപുത്രീ! ഈ ഗാന്ധർവ്വ വിവാഹം ധർമ്മശാസ്ത്രപ്രകാരമുള്ളതല്ലേ? എന്താണിവിടെ ലജ്ജിപ്പാനുള്ളത്? വിശേഷിച്ചു ഇതു നാടകവുമാണല്ലൊ. അതുകൊണ്ടു രസഭംഗം ചെയ്ത ഇടയിൽ പോയിക്കളയുന്നതു ഭംഗിയല്ല.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.