താൾ:Priyadarshika - Harshan 1901.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

വാസവദത്ത - (ലജ്ജയോടെ പുഞ്ചിരി പൂണ്ടിരുന്നിട്ട) അല്ലാ! ഇതു മനോരമയാണ്? ഞാൻ ആര്യ്യപുത്രനെന്നു തന്നെ വിചാരിച്ചു പോയി. നല്ലതു മനോരമേ! നല്ലത്. അഭിനയിച്ചത് അസ്സലായി. സാംകൃത്യായനി - മനോരമ ഭവതിയെ ഭ്രമിപ്പിച്ചതു കുറ്റമല്ല. നോക്കൂ. കണ്ണിന്നുത്സവമായ രൂപവുമഹോ ശോഭിച്ചൊരാ വേഷവും തിണ്ണം മത്തഗജത്തോടൊത്ത നടയും പ്രത്യേകമാ സ്സത്വവും ദണ്ഡംവിട്ടൊരു ലീലയും ജലധരാ രാവോപമധ്വാനവും വർണ്ണിക്കേണ്ടവിധം നടിച്ചിവളിതാ വത്സേശനെ ക്കാട്ടിനാൾ വാസവദത്ത - അല്ലേ ഇന്ദീവരികെ! ചങ്ങലയിൽ പെട്ടിട്ടുള്ള ആര്യ്യപുത്രനാണ് എന്നെ വീണവായന അഭ്യസിപ്പിച്ചത്. അതുകൊണ്ട് ഈ ദേഹത്തെ നീലോല്പലമാല കൊണ്ടു ചങ്ങല വെക്കണം. (തലയിൽ നിന്നു നീലോല്പലമാലയെടുത്തു കൊടുക്കുന്നു) (ഇന്ദീവരിക അപ്രകാരം ചെയ്തിട്ടു പിന്നെ അവിടെ തന്നെ വന്നിരിക്കുന്നു) ആരണ്യക - കാഞ്ചനമാകലേ! പറയു. പറയു. "വത്സരാജാവ് എന്നെ വീണവായിച്ചു സന്തോഷിപ്പിക്കുന്നതായാൽ നിശ്ചയമായി ചങ്ങലയിൽ നിന്നു വിട്ടയക്കാം" എന്ന അഛൻ പറഞ്ഞതു, പരമാർത്ഥം തന്നെയൊ?

കാഞ്ചനമാല - ഭർത്തൃദാരികേ! സത്യമാണ്. വത്സരാജാവിന്നു ഭവതിയെ കുറിച്ചു ബഹുമാനം ജനിക്കത്തക്കവണ്ണം പ്രവർത്തിച്ചാലും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/44&oldid=217160" എന്ന താളിൽനിന്ന് ശേഖരിച്ചത്