താൾ:Priyadarshika - Harshan 1901.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശികാ

രാജാവ് - (ചിരിച്ചിട്ട) വികൃതീ! പരിഹസിപ്പാനുള്ള സമയം ഇതല്ല. പതുക്കെ ചിത്രശാലയിൽ ചെന്നു മനോരമയോടുകൂടി ഞങ്ങളുടെ അഭിനയം കണ്ടിരുന്നോളു. (രണ്ടാളും അങ്ങിനെ ചെയ്യുന്നു) ആരണ്യക - കാഞ്ചനമാലേ! ഞാനൊന്നു ചൊദിപ്പാൻ ഭാവിക്കുന്നു. രാജാവ് - ഇതെന്ത് ഉദ്ദേശമാണെന്നു കേൾക്കുക തന്നെ (മനസ്സിരുത്തി കേൾക്കുന്നു) കാഞ്ചനമാല - ഭർത്തൃദാരികേ! ചോദിച്ചോളൂ. ആരണ്യക - "വീണവായനകൊണ്ട് എന്നെ സന്തോഷിപ്പിക്കുന്നതായാൽ വത്സരാജാവിനെ ചങ്ങലയിൽ നിന്നു വിട്ടയക്കാം" എന്ന് അച്ഛൻ പറഞ്ഞതു സത്യംതന്നെയോ? രാജാവ് - (തിരനീക്കി പ്രവേശിച്ചു സന്തോഷത്തോടെ വസ്ത്രാഗ്രത്തിൽ കെട്ടിടുന്നു). ഇതിങ്ങിനെ തന്നെ എന്താണ് സംശയം. പ്രാദ്യോതന്നത്ഭുതം വീണാ വിദ്യയാൽ ചെർത്തു കൊണ്ടു ഞാൻ സദ്യോ ഹരിക്കുവാൻ നോക്കാ മദ്യ വാസവദത്തയേ വാസവദത്ത - (വേഗത്തിൽ എഴുനീറ്റ) ആര്യ്യപുത്രൻ ജയിച്ചാലും, ജയിച്ചാലും. രാജാവ് - (വിചാരം) അല്ലാ. ദേവിക്ക് എന്നെ മനസ്സിലായെന്നു വരുമോ? സാംകൃത്യായനി - (പുഞ്ചിരിയോടെ) രാജപുത്രീ! ഒട്ടും ഭ്രമിക്കേണ്ട. ഇതു നാടകമാണ്.

രാജാവ് - (സന്തോഷത്തോടെ വിചാരം) ആവു ഇപ്പോൾ ശ്വാസം നേരെയായി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/43&oldid=217159" എന്ന താളിൽനിന്ന് ശേഖരിച്ചത്