താൾ:Priyadarshika - Harshan 1901.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശികാ

കഞ്ചുകി - (അടുത്തു ചെന്ന്) രാജപുത്രീ! "നമുക്കു നാളെ വീണവായിച്ചു കേൾക്കണം. അതുകൊണ്ടു ഭവതി പുതുതായ കമ്പികെട്ടിയ ഘോഷവതിയെന്ന വീണയോടുകൂടി തെയ്യാറായിരിക്കണം" എന്നു മഹാരാജാവു കല്പിച്ചയച്ചിരിക്കുന്നു. ആരണ്യക - അങ്ങിനെയാണെങ്കിൽ വീണാചാര്യ്യനെ വേഗം പറഞ്ഞയക്കൂ. കഞ്ചുകി - ഇതാ ഞാൻ വത്സരാജാവിനെ പറഞ്ഞയക്കാം. (പോയി) ആരണ്യക - കാഞ്ചനമാലേ! എന്റെ ഘോഷവതിയെന്ന വീണ എടുത്തു കൊണ്ടുവരു. അതിന്റെ കമ്പിയെല്ലാം പരീക്ഷിച്ചു നോക്കട്ടെ. (കാഞ്ചനമാല വീണ കൈക്കൽ കൊടുക്കുന്നു) (ആരണ്യക വീണ മടിയിൽ വെച്ചു മീട്ടി നോക്കുന്നു) (അനന്തരം വത്സരാജാവിന്റെ വേഷം കെട്ടിയ മനോരമ പ്രവേശിക്കുന്നു) മനോരമ - (വിചാരം) മഹാരാജാവ് എന്താണാവോ താമസിക്കുന്നത്? വസന്തകൻ പറഞ്ഞില്ലെന്നു വരുമോ? അതല്ല, ദേവിയെ ഭയപ്പെട്ടിട്ടായിരിക്കുമോ? ഏതായാലും ഇപ്പോൾ വന്നുവെങ്കിൽ രസം പിടിക്കുമായിരുന്നു. (അനന്തരം രാജാവും മൂടിപുതച്ചു വിദൂഷകനും പ്രവേശിക്കുന്നു) രാജാവ് - മുന്നേ പ്പോലെ യതിപ്പോളഹിമകരനെനി

ക്കേകിടുന്നില്ല താപം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/41&oldid=217157" എന്ന താളിൽനിന്ന് ശേഖരിച്ചത്