ളയുന്നതു വെടിപ്പില്ലെന്നുവെച്ച ഒരുവിധേന ഭാഷപ്പെടുത്തീട്ടുണ്ടെങ്കിലും, അശേഷംപോലും തൃപ്തികരങ്ങളായിട്ടില്ലെന്നു ഞാൻ തന്നെ സമ്മതിക്കുന്നു- മറ്റു ഭാഗങ്ങളിൽ പ്രായേണ മിക്കതും മലയാള ഭാഷയിൽ അഭംഗിതോന്നാതേയും, മൂലത്തെ കഴിയുന്നതും വിട്ടുകളയാതേയും ഭാഷപ്പെടുത്തുന്നതിലേക്കു ഞാൻ വേണ്ടുവോളം ശ്രമിച്ചിട്ടുണ്ട്- എന്നാൽ ആ ശ്രമം എത്രത്തോളം സഫലമായിട്ടുണ്ടെന്നു വിചാരണച്ചെയ്തുവിധി പറയേണ്ടുന്ന ഭാരം വായനക്കാരുടേതാകയാൽ അതിനെ ക്കുറിച്ച് ഇവിടെ ഒന്നും ചിന്തിക്കേണ്ടുന്ന ആവശ്യമില്ലല്ലോ- ‘വളച്ചു കെട്ടു‘ നിമിത്തം ഇതിലെ കഥാസ്വരൂപം സാദാരണന്മാർക്ക് അനായാസേന മനസ്സിലാകുവാൻ പ്രയാസപ്പെട്ടെക്കാമെന്നുള്ള ശങ്കയാൽ കഥാസംഗ്രഹം കൂടി ഇവിടെ കാണിപ്പാൻ വിചാരിക്കുന്നു.
അംഗരാജാവായ ദൃഢവൎമ്മാവിനു പ്രിയദൎശിക എന്നു പേരായിട്ട ഒരു മകളുണ്ടായിരുന്നു- കലിംഗരാജാവായ അവളുടെ സൌന്ദൎയ്യം കണ്ടു മോഹിച്ചു തനിക്കു തരാനായിട്ട അപേക്ഷിച്ചു- ദൃഢവൎമ്മാവ അത് അനുവദിച്ചില്ല- വത്സരാജാവിന്നു കൊടുപ്പാൻ നിശ്ചയിച്ചു- ഇതുനിമിത്തം കലിംഗരാജാവു വളരെ കോപിച്ചു- ദൃഢവൎമ്മാവിനെ യുദ്ധം ചെയ്ത് തോൽപ്പിച്ചു ചങ്ങല വെച്ചു- ഈ ലഹളയിൽ ദൃഢവൎമ്മാവിന്റെ കഞ്ചുകി പ്രിയദൎശികയെ കൂട്ടിക്കൊണ്ടുപോയിട്ടു, അവളുടെ പിതൃസ്നേഹിതനും അരണ്യരാജാവുമായ വിന്ധ്യകേതുവിന്റെ സമീപം കൊണ്ടുചെന്നാക്കി-അക്കാലത്തുതന്നയാണ വത്സരാജാവിന്റെ പടനായകനായ വിജയസേനൻ സ്വാമികല്പനായാൽ വിന്ധ്യകേതുവിനെ സംഹരിച്ചത- അപ്പോൾ അവിടെ ഉണ്ടായിരുന്ന പ്രിയദൎശികയെ വിന്ധ്യകേതുവിന്റെ മകളാണെന്നുവച്ചു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.