താൾ:Priyadarshika - Harshan 1901.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

മനോരമ - വസന്തകാ! ഒട്ടും ശങ്കിക്കേണ്ട. ആരണ്യക നിമിത്തം നിങ്ങളുടെ തോഴർക്ക് സംഭവിച്ച അവസ്ഥയെ നിങ്ങൾ വർണ്ണിച്ചതിൽ ഇരട്ടിയായിരിക്കുന്നു മഹാരാജാവുനിമിത്തം എന്റെ പ്രിയസഖിക്കു സംഭവിച്ച അവസ്ഥ. ഇതാ നോക്കു! നോക്കു- (അടുത്തു ചെന്ന് ആരണ്യകയെ കാട്ടിക്കൊടുക്കുന്നു) വിദൂഷകൻ - (കണ്ടിട്ട് സന്തോഷത്തോടെ) എന്റെ അദ്ധ്വാനം സഫലമായി. ഭവതിക്കു നല്ലതു വരട്ടെ. (ആരണ്യക ലജ്ജയോടെ താമരയിലയെല്ലാം വലിച്ചെറിഞ്ഞ എഴുനിൽക്കുന്നു) മനോരമ - ആര്യ്യവസന്തകാ! നിങ്ങളെ കണ്ടതുകൊണ്ടു തന്നെ പ്രിയസഖിയുടെ വ്യസനമെല്ലാം തീർന്നു. അതുകൊണ്ടിതാ തന്നത്താനെ താമരയിലകളെല്ലാം വലിച്ചു കളയുന്നു. എന്നാലിതുകളെ ആർയ്യൻ അംഗീകരിച്ചാലും. ആരണ്യക - അല്ലേ പരിഹാസ ശീലേ! നീ യെന്തിനാണ് എന്നെ ലജ്ജിപ്പിക്കുന്നത്? (കുറച്ചു പിന്തിരിഞ്ഞിരിക്കുന്നു). വിദൂഷകൻ - (വിഷാദത്തോടെ) താമര ഇലയെല്ലാം ഇവിടെ കിടക്കട്ടെ. നിന്റെ പ്രിയസഖി വല്ലാതെ ലജ്ജിച്ചിരിക്കുന്നുവല്ലൊ. അതുകൊണ്ട് എങ്ങിനെയാണ ഇവർ തമ്മിൽ ചെരുവാൻ പോകുന്നത് ? മനോരമ - (കുറച്ചു ആലോചിച്ച് സന്തോഷത്തോടെ) വസന്തകാ! ഇങ്ങിനെ (ചെവിയിൽ പറയുന്നു).

വിദൂഷകൻ - നല്ലതു പ്രിയസഖി! നല്ലത്. (സ്വകാര്യ്യം) നിങ്ങൾ വേഷം കെട്ടുമ്പോഴേക്കു ഞാൻ തോഴരെ കൂട്ടിക്കൊണ്ടു വരാം (പോയി)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/36&oldid=217147" എന്ന താളിൽനിന്ന് ശേഖരിച്ചത്